കോഴിക്കോട്: ഏപ്രിൽ 16ന് നടന്ന ഹർത്താലിനോടനുബന്ധിച്ച് മലപ്പുറത്ത് നടന്നത് വർഗീയ കലാപമായിരുന്നതിനാൽ സംഭവം എൻ.െഎ.എ അന്വേഷിക്കണമെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ചും ‘ജിഹാദി ഭീകരതക്കെതിരെ ജനമുന്നേറ്റം’ എന്ന മുദ്രാവാക്യമുയർത്തിയും പാർട്ടി അധ്യക്ഷൻ കുമ്മനം രാജശേഖരെൻറ നേതൃത്വത്തിൽ മേയ് അഞ്ചിന് മലപ്പുറം ആലത്തിയൂരിൽനിന്ന് താനൂരിലേക്ക് മാർച്ച് സംഘടിപ്പിക്കും.
സി.പി.എം ഭീഷണിക്ക് വിധേയമാകുന്ന താമരശ്ശേരിയിലെ ജ്യോത്സനക്ക് സർക്കാർ സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജന. സെക്രട്ടറി ശോഭ സുരേന്ദ്രെൻറ നേതൃത്വത്തിൽ മേയ് മൂന്നിന് താമരശ്ശേരിയിൽനിന്ന് കോഴിക്കോേട്ടക്ക് മാർച്ച് സംഘടിപ്പിക്കും. ശ്രീജിത്തിെൻറ മരണത്തിൽ സി.ബി.െഎ അന്വേഷണമെന്നാവശ്യപ്പെട്ട് ജന. സെക്രട്ടറി എ.എൻ. രാധാകൃഷ്ണെൻറ നേതൃത്വത്തിൽ മേയ് ഏഴ്, എട്ട് തീയതികളിൽ അട്ടപ്പാടിയിൽനിന്ന് വരാപ്പുഴയിലേക്ക് മാർച്ച് സംഘടിപ്പിക്കു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.