കുണ്ടറ: നാന്തിരിക്കലിൽ 10 വയസ്സുകാരിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് 65 വയസ്സുകാരനായ മുത്തച്ഛൻ അറസ്റ്റിൽ. െപൺകുട്ടിയുടെ സഹോദരിയും മാതാവും മാതൃസഹോദരനും മുത്തശ്ശിയും നൽകിയ മൊഴിയെത്തുടർന്നാണ് അറസ്റ്റ്. ചെറുമകളെ തെൻറ ഭർത്താവ് പീഡിപ്പിച്ചിരുന്നതായി മുത്തശ്ശി പൊലീസിനോട് സമ്മതിച്ചു. സമാനമായ മൊഴികൾ പെൺകുട്ടിയുടെ മാതാവും സഹോദരിയും നൽകിയതോടെയാണ് ദിവസങ്ങളോളം നീണ്ട ചോദ്യംചെയ്യലിനൊടുവിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്താനായത്. േചാദ്യംചെയ്യലിനോട് പെൺകുട്ടിയുടെ മാതാവടക്കം തുടക്കം മുതൽ സഹകരിക്കാത്തതിനാൽ പ്രതിയെ കണ്ടെത്താനാവാതെ പൊലീസ് നിസ്സഹായാവസ്ഥയിലായിരുന്നു. തുടർന്ന് നുണപരിശോധനക്ക് വിധേയരാക്കണമെന്ന നിലപാടിൽ പൊലീസ് എത്തുകയും ഇതിനായി കോടതിയിൽ അപേക്ഷ നൽകുകയും ചെയ്തു.
നുണ പരിശോധനയുമായി ബന്ധപ്പെട്ട് െപൺകുട്ടിയുടെ മാതാവും മുത്തച്ഛനും തിങ്കളാഴ്ച േകാടിതിയിൽ ഹാജരാകാൻ നിർേദശവും ലഭിച്ചിരുന്നു. അതിനിടെയാണ് പ്രതിയെക്കുറിച്ച് വെളിപ്പെടുത്തി കുട്ടിയുടെ മാതാവടക്കം പൊലീസിനോട് നടന്ന സംഭവങ്ങൾ വിവരിച്ചത്. മുത്തച്ഛൻ കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുെന്നന്ന് ഇവർ മൊഴി നൽകി. മൂന്നു ദിവസമായി നിരന്തരം ചോദ്യം ചെയ്തിട്ടും കസ്റ്റഡിയിലുണ്ടായിരുന്ന ഒമ്പതു പേരും പ്രതി ആരെന്ന് ഒരു സൂചനയും നൽകാതെ പിടിച്ചുനിൽക്കുകയായിരുന്നു. ഒടുവിൽ പെൺകുട്ടിയുടെ മാതൃസഹോദരൻ ഉൾപ്പെടെ മൂന്നു പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത് വഴിത്തിരിവായി. െപൺകുട്ടിയുടെ മാതാവിനോട് ഇവരുടെ സഹോദരൻ സംസാരിച്ച ശേഷമാണ് പൊലീസിനോട് വിവരങ്ങൾ വെളിപ്പെടുത്താൻ സന്നദ്ധമായത്. അതേസമയം, സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്െതങ്കിലും ശാസ്ത്രീയ തെളിവുകളുടെ അഭാവം പൊലീസിനെ കുഴക്കുന്നുണ്ട്. പെൺകുട്ടിയുടെ മരണം നടന്ന് രണ്ടുമാസത്തോളം കാര്യക്ഷമമായ അന്വേഷണം നടക്കാത്തതിെൻറ േപാരായ്മ കേസിെൻറ തുടർനടപടികളിലും പ്രതിഫലിക്കുന്ന സ്ഥിതിയാണ്.
കഴിഞ്ഞ ജനുവരി 15 നാണ് പെൺകുട്ടിയെ വീട്ടിലെ ജനാലകമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ പൊലീസ് ഉദ്യോഗസ്ഥനോട് പീഡനവിവരം സൂചിപ്പിക്കുകയും പിന്നീട് നൽകിയ റിപ്പോർട്ടിൽ ഇക്കാര്യം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പീഡനം നടെന്നന്ന് ശാസ്ത്രീയ തെളിവ് ലഭിച്ചിട്ടും പൊലീസ് അവഗണിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ പിതാവ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രി, മനുഷ്യാവകാശ കമീഷൻ എന്നിവർക്കും പരാതികൾ നൽകിയെങ്കിലും അന്വേഷണം നടന്നില്ല. ഇൗമാസം15ന് വിവിധ രാഷ്ട്രീയ പാർട്ടികൾ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു നടത്തിയ സമരത്തോടെയാണ് പൊലീസ് ഉണർന്ന് പ്രവർത്തിച്ചു തുടങ്ങിയത്.
2015 ആഗസ്റ്റ് 24 ന് പെൺകുട്ടിയുടെ പിതാവിനെതിരെ മാതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. തെൻറ രണ്ടു പെൺകുട്ടികളെയും ഭർത്താവ് പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഇതിെൻറ അടിസ്ഥാനത്തിലെടുത്ത കേസിൽ ഇദ്ദേഹം 29 ദിവസം റിമാൻഡിലായിരുന്നു. ഈ കേസിൽ വിചാരണ ആരംഭിക്കാനിരിെക്കയാണ് പെൺകുട്ടി മരിക്കുന്നത്. മരിച്ച പെൺകുട്ടിയുടെ പിതാവ് നിരപരാധിയാണെന്നും മാതാവിെൻറ പരാതി ശരിയല്ലെന്നും ബോധ്യപ്പെട്ടതിനാൽ ഇൗ കേസിെൻറ വിചാരണ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. മുത്തച്ഛനെ രക്ഷിക്കാൻ പെൺകുട്ടിയുടെ പിതാവിനുമേൽ കുറ്റം ആേരാപിക്കാൻ മാതാവടക്കം ഉറ്റവർ ശ്രമിക്കുകയായിരുെന്നന്നും പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.