കൊല്ലം: കുണ്ടറിയിലെ 14കാരെൻറ മരണവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര ഡി.വൈ.എസ്.പി നൽകിയ റിപ്പോർട്ട് എസ്.പി തിരിച്ചയച്ചു. വ്യക്തയില്ലെന്നും വിശദമായ റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്നും എസ്.പി ആവശ്യപ്പെട്ടു. പുനരന്വേഷണം നടത്തേണ്ട സാഹചര്യമോ വിശദാംശങ്ങളോ റിപ്പോർട്ടിലില്ലെന്നും എസ്.പി. കേസിൽ പുനരന്വേഷണം ആവശ്യമാണെന്ന് റിപ്പോർട്ടാണ് ഡി.വൈ.എസ്.പി സമർപ്പിച്ചിരുന്നത്. കേസിൽ പ്രതികളെന്ന് ആരോപിക്കപ്പെടുന്ന വിക്ടർ ദാനിയേലിനെയും മകനെയും നുണപരിശോധനക്ക് വിധേയമാക്കണമെന്നും റിപ്പോർട്ടിൽ ശിപാർശയുണ്ട്.
കുണ്ടറയിൽ 10 വയസുകാരിയെ ബലാൽസംഗം ചെയ്ത കേസിലെ പ്രതിയായ വിക്ടർ ദാനിയേലാണ് അയൽവാസിയായ 14കാരനെ കൊലപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ അമ്മയും സഹോദരിയുമാണ് ബുധനാഴ്ച പൊലീസിൽ പരാതി നൽകിയത്. വിക്ടർ ദാനിയേലും മകനും ചേർന്ന് 14കാരനെ കൊലപ്പെടുത്തിയെന്നാണ് പരാതി. 2010ലാണ് കേസിനാസ്പദമായ സംഭവം. ഇൗ കേസിലാണ്കൊട്ടാരക്കര ഡി.വൈ.എസ്.പി എസ്.പി റിപ്പോർട്ട് നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.