കോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധ ഗൂഢാലോചനക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട സി.പി.എം നേതാവ് കുഞ്ഞനന്തനെ വിട്ടയക്കാനുള്ള നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് ആർ.എം.പി.െഎ നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സർക്കാർ നീക്കം ഉന്നതരുടെ പങ്കാണ് വെളിപ്പെടുത്തുന്നതെന്നും ഇതിെനതിരെ ഗവർണർക്ക് പരാതി നൽകുകയും ഹൈകോടതിയെ സമീപിക്കുകയും െചയ്യുമെന്നും അവർ പറഞ്ഞു.
ഇടതുസർക്കാർ അധികാരത്തിൽ വന്നശേഷം കുഞ്ഞനന്തൻ അടക്കം ടി.പി കേസ് പ്രതികൾ പകുതിയിലധികം സമയവും പരോളിലായിരുന്നു. വ്യവസ്ഥകൾ ലംഘിച്ച് പ്രതികൾക്ക് ഒരുമിച്ച് പരോൾ അനുവദിക്കുകയാണ്. എല്ലാ പ്രതികൾക്കും ശിക്ഷ ഇളവ് നൽകുന്നതിനുള്ള പട്ടിക ഗവർണർ തിരിച്ചയച്ചതോടെയാണ് 70 വയസ്സ് പൂർത്തിയായവർക്കുള്ള ഇളവിൽ കുഞ്ഞനന്തനെയടക്കം പുറത്തിറക്കാൻ ശ്രമം നടക്കുന്നത്.
ടി.പി വധക്കേസ് പ്രതികളുടെ ശിക്ഷ വധശിക്ഷയാക്കണമെന്ന അപ്പീൽ ഹൈകോടതി പരിഗണനയിലിരിക്കെയാണ് സർക്കാറിെൻറ കുതന്ത്രം. ഇതിനെതിരായ പ്രക്ഷോഭത്തിൽ യു.ഡി.എഫ് ഉൾപ്പെടെ ആരുമായും സഹകരിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി. സംസ്ഥാന സെക്രട്ടറി എൻ. വേണു, കണ്ണൂർ ജില്ല സെക്രട്ടറി പി.പി. മോഹനൻ, കോഴിക്കോട് ജില്ല ചെയർമാൻ കെ.കെ. കുഞ്ഞിക്കണാരൻ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.