കൊച്ചി: ഗുരുതര ആരോഗ്യ പ്രശ്നം നേരിടുന്നതിനാൽ ശിക്ഷ റദ്ദാക്കി ജാമ്യം അനുവദിക്കണമെന്ന് ടി.പി വധക്കേസ് പ്രതി പി.കെ. കുഞ്ഞനന്തൻ. ഇക്കാര്യമുന്നയിച്ച് ഹൈക്കോടതിയിൽ ഹരജി നൽകി. ഹരജി മാർച്ച് അഞ്ചിന് കോടതി പരിഗണിക്കും.
ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ കോടതി ശിക്ഷിച്ച സി.പി.എം നേതാവ് പി.കെ. കുഞ്ഞനന്തന് വഴിവിട്ടു പരോൾ അനുവദിക്കുന്നെന്നാരോപിച്ച് ടി.പിയുടെ ഭാര്യ കെ.കെ. രമ മുമ്പ് ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു. അന്ന്, ജയിൽപുള്ളികൾക്കു രോഗം വന്നാൽ പരോളിനു പകരം ചികിത്സയാണു നൽകേണ്ടതെന്നും തടവുകാരുടെ ചികിത്സ സർക്കാറിെൻറ ബാധ്യതയാണെന്നും ഹൈക്കോടതി വാക്കാൽ അഭിപ്രായപ്പെട്ടിരുന്നു.
2012 മേയ് നാലിനാണ് ടി.പി കൊല്ലപ്പെട്ടത്. കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന കുഞ്ഞനന്തന് 29 മാസത്തിനിടെ 216 ദിവസം പരോൾ അനുവദിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് രമ ഹരജി നൽകിയിരുന്നത്. 2016 മേയ് മുതൽ 2018 ജനുവരി വരെ ഏതാണ്ട് എല്ലാ മാസവും പരോൾ ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിക്കുകയും ചെയ്തിരുന്നു.
2016 മേയിൽ പിണറായി സർക്കാർ അധികാരത്തിലെത്തിയതിനു തൊട്ടുപിന്നാലെ ജൂണിലും ആഗസ്റ്റിലും മൂന്നു തവണയായി കുഞ്ഞനന്തനു 38 ദിവസം പരോൾ നൽകിയിരുന്നു. 2016ൽ മാത്രം 79 ദിവസമാണ് പരോൾ ലഭിച്ചത്. 2017ൽ 98 ദിവസം കുഞ്ഞനന്തൻ ജയിലിനുപുറത്തായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.