തൃശൂർ: കേരള കാർഷിക സർവകലാശാല വികസിപ്പിച്ചതായി പറയുന്ന ‘കുഞ്ഞുകുഞ്ഞ് പ്രിയ’ ‘കുഞ്ഞുകുഞ്ഞ് വർഷ’ എന്നീ നെല്ലിനങ്ങളുെട ഉടമാവകാശം സംബന്ധിച്ച തർക്കം വഴിത്തിരിവിൽ. കുഞ്ഞുകുഞ്ഞ് വിത്തിനങ്ങൾ വികസിപ്പിച്ചത് താനാണെന്ന് കാണിച്ച് സർവകലാശാലക്ക് പരാതി നൽകിയ അതിരപ്പിള്ളി വെറ്റിലപ്പാറ അത്തിക്കൽ അബ്രഹാം വർഗീസിന് ഉടമാവകാശം ഉന്നയിക്കാൻ അവകാശമുണ്ടെന്ന് വ്യക്തമാക്കി സർവകലാശാല മറുപടി നൽകി. അബ്രഹാമിനു വേണ്ടി സർവകലാശാലക്ക് പരാതി നൽകിയ മകളുടെ ഭർത്താവ് ഇരിങ്ങാലക്കുട കടുപ്പശ്ശേരി കെ.പി. കുര്യന് അയച്ച മറുപടിയിലാണ് ഗവേഷണ വിഭാഗം ഇക്കാര്യം അറിയിച്ചത്.
ബൗദ്ധിക സ്വത്തവകാശ നിയമത്തിലെ ‘പ്രൊട്ടക്ഷൻ ഒാഫ് പ്ലാൻറ് വെറൈറ്റി ആൻഡ് ഫാർമേഴ്സ് റൈറ്റ്സ്’ പ്രകാരം അബ്രഹാമിന് കുഞ്ഞുകുഞ്ഞ് നെൽവിത്തിെൻറ ഉടമാവകാശം സ്ഥാപിക്കാൻ ശ്രമം നടത്താവുന്നതാണെന്നാണ് സർവകലാശാല അറിയിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച കത്തും വിത്തിനങ്ങൾ രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷഫോറവും കുര്യന് അയച്ചു കൊടുത്തിട്ടുണ്ട്. അടുത്തയാഴ്ച ആദ്യം സർവകലാശാലക്ക് അപേക്ഷ നൽകുമെന്ന് കുര്യൻ പറഞ്ഞു. അബ്രഹാമും സർവകലാശാലയും കുഞ്ഞുകുഞ്ഞ് വിത്തിനെച്ചൊല്ലി നടത്തുന്ന തർക്കം ‘മാധ്യമ’മാണ് പുറത്തു കൊണ്ടുവന്നത്.
തൊടുപുഴ താലൂക്കിലെ കരിമണ്ണൂർ സ്വദേശിയായിരുന്നു അബ്രഹാം. കർഷകനായ അദ്ദേഹം 1967ൽ ‘തവളക്കണ്ണൻ’ ‘െഎ.ആർ എട്ട്’ എന്നീ വിത്തിനങ്ങൾ തമ്മിൽ പരാഗണം നടത്തി വികസിപ്പിച്ചതാണ് ‘കുഞ്ഞുകുഞ്ഞ്’ എന്ന ഇനമെന്നാണ് അവകാശവാദം. അബ്രഹാമിെൻറ വിളിപ്പേര് കൂടിയാണ് കുഞ്ഞുകുഞ്ഞ്. ഇൗ വിത്ത് കരിമണ്ണൂരിലും അവിടെനിന്ന് തൃശൂർ, പാലക്കാട് ജില്ലകളിലെത്തിച്ചും വ്യാപകമായും വിജയകരമായി കൃഷി ചെയ്തിരുന്നു. പിന്നീടാണ് അബ്രഹാം വെറ്റിലപ്പാറയിലേക്ക് താമസം മാറ്റിയത്.
കാർഷിക സർവകലാശാല ‘കുഞ്ഞുകുഞ്ഞ് വർണ’ ‘കുഞ്ഞുകുഞ്ഞ് പ്രിയ’ എന്നീ ഇനങ്ങൾ വികസിപ്പിച്ചതായും അത് വിജയകരമായി കൃഷി ചെയ്ത് വരുന്നതായും മനസ്സിലാക്കിയ, കർഷകൻ കൂടിയായ കുര്യനാണ് ഇൗ വിത്തിനെപ്പറ്റി അന്വേഷിച്ചത്. തെൻറ ഭാര്യാപിതാവ് വികസിപ്പിച്ച ഇനം തന്നെയാണ് ഇതെന്ന സംശയത്തിലാണ് കുര്യൻ ആദ്യം സർവകലാശാലയെ സമീപിച്ചത്. തുടർന്ന് പല തവണ സർവകലാശാല അധികൃതരെ സമീപിച്ചിട്ടും വ്യക്തമായ മറുപടി ലഭിക്കാത്ത സാഹചര്യത്തിൽ കഴിഞ്ഞ ഫെബ്രുവരി 27ന് വൈസ് ചാൻസലർക്ക് പരാതി നൽകി.
ഇതു സംബന്ധിച്ച് ‘മാധ്യമം’ വാർത്ത വന്നതോടെ വൈസ് ചാൻലസർ ഡോ. ആർ. ചന്ദ്രബാബു ഗവേഷണ, ബൗദ്ധിക സ്വത്തവകാശ വിഭാഗങ്ങളുമായി ചർച്ച നടത്തി. മറുപടി ലഭിക്കാതെ വന്നപ്പോൾ കുര്യൻ ഇൗമാസം 14ന് വി.സിക്ക് വീണ്ടും കത്തയച്ചു. കഴിഞ്ഞ ദിവസമാണ് കുര്യന് കത്തും അപേക്ഷാഫോറവും അയച്ചു കൊടുത്തത്. അപേക്ഷേഫാറം നൽകിയ ശേഷം സർവകലാശാലയുടെ നടപടിക്രമങ്ങൾ പരിശോധിച്ച് വേണ്ടത് ചെയ്യുമെന്ന് കുര്യൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.