കാസർകോട്: ആരെങ്കിലും കൂടെനിന്ന് ഫോേട്ടായെടുക്കുന്നതിെൻറ ഉത്തരവാദിത്തം നേതാക്കൾക്കില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. കാസർകോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒപ്പംനിന്ന് ഫോേട്ടായെടുത്തതല്ല വിവാദവിഷയം. സ്വർണക്കടത്ത് കേസിലെ പ്രതിയുടെ വണ്ടിയും കാറും ഉപയോഗിച്ചതും ഇതേത്തുടർന്ന് എൽ.ഡി.എഫിെൻറ ജാഥയിലുണ്ടായ സംഭവവികാസങ്ങളുമാണ് പ്രശ്നമായത്. അതിനുപകരം ഫിറോസിെൻറയും സിദ്ദീഖിെൻറയും ഫോേട്ടാ ഇട്ടുകൊടുത്താൽ മറുപടിയാകില്ല.
ആരോപണങ്ങൾ വന്നപ്പോൾ താൻ ഇനിയും ചെയ്യും എന്ന് മന്ത്രി തോമസ് ചാണ്ടി വെല്ലുവിളിച്ചത് അധികാരത്തിെൻറ അഹങ്കാരമാണെന്നേ ജനങ്ങൾ കരുതുകയുള്ളൂ. കേരളത്തിൽ മന്ത്രിമാർ ഭരിക്കുന്ന തിരക്കിലല്ല, പരസ്പരം വഴക്കിടുന്ന തിരക്കിലാണ്. ഇതിെൻറ ഫലം അടുത്ത പാർലമെൻറ് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. സോളാർ കേസിെൻറ റിപ്പോർട്ട് നിയമസഭയിൽ വന്നാൽ രണ്ടു ദിവസംകൊണ്ട് നടക്കും. അതിൽ കവിഞ്ഞ പ്രാധാന്യമൊന്നും അതിനില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗുജറാത്തിൽ മോദിയെ തളച്ചിടാനുള്ള തെരഞ്ഞെടുപ്പ് നടക്കുേമ്പാൾ ബി.ജെ.പി വിരുദ്ധത പറയുന്ന ഇടതുപക്ഷത്തെ അവിടെ കാണാനേയില്ല. അവർക്ക് അതൊരു അജണ്ടയല്ല. മുഖ്യശത്രു കോൺഗ്രസാണോ ബി.ജെ.പിയാണോ എന്ന് ചർച്ചചെയ്തുകൊണ്ടിരിക്കുകയാണ് അവർ. ഇന്ത്യയെ വീണ്ടും ബി.ജെ.പിക്ക് എഴുതിക്കൊടുത്തിേട്ട ചർച്ച തീരുകയുള്ളൂവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.