കുന്നംകുളം: മന്ത്രി എ.സി. മൊയ്തീെൻറ മണ്ഡലമായ കുന്നംകുളത്തെ നഗരസഭ സ്ഥിരം സമിതി തെരഞ്ഞെടുപ്പിൽ സി.പി.എം പിന്തുണയോടെ കോൺഗ്രസ് അംഗങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു.
ഓരോ സമിതിയിലും വനിത സംവരണം ഉറപ്പുവരുത്താനായി നടന്ന അംഗങ്ങളുടെ തെരഞ്ഞെടുപ്പിലാണ് ക്ഷേമകാര്യ സ്ഥിരം സമിതിയിലേക്ക് സി.പി.എമ്മിലെ നാല് അംഗങ്ങളുടെയും വിമത കോൺഗ്രസ് അംഗത്തിെൻറയും പിന്തുണയിൽ കോൺഗ്രസ് അംഗം മിഷ സെബാസ്റ്റ്യൻ തെരഞ്ഞെടുക്കപ്പെട്ടത്.
സി.പി.എമ്മിലെ സുജീഷ്, സുനിൽ കുമാർ, ഷെബീർ, സനൽ എന്നിവരുടേയും വിമത അംഗം സോമശേഖരെൻറയും വോട്ടുകളോടെ എട്ടിനെതിരെ 12 വോട്ട് നേടിയാണ് മിഷ വിജയിച്ചത്. ബി.ജെ.പി അംഗം സിഗ്മ ആയിരുന്നു എതിർ സ്ഥാനാർഥി. സി.പി.എമ്മിലെ 14 അംഗങ്ങളുടെ വോട്ടുകൾ അസാധുവാക്കിയിരുന്നു.
പിന്നീട് വിദ്യാഭ്യാസ സ്ഥിരം സമിതിയിലേക്കുള്ള വനിത അംഗത്തിെൻറ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ ഷീജ ഭരതൻ എട്ടിനെതിരെ 19 വോട്ട് നേടി വിജയിച്ചു. ബി.ജെ.പിയിലെ ദിവ്യ വിജീഷ് ആയിരുന്നു എതിർ സ്ഥാനാർഥി. കോൺഗ്രസ് അംഗങ്ങൾ വോട്ട് അസാധുവാക്കി.
ക്ഷേമ കാര്യ കമ്മിറ്റിയിലെ ജനറൽ വിഭാഗത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ലീല ഉണ്ണികൃഷ്ണൻ, ബിജു സി. ബേബി, മിനി മോൻസി എന്നിവരും വിദ്യാഭ്യാസ സ്ഥിരംസമിതിയിലേക്ക് ഷാജി ആലിക്കലും തെരഞ്ഞെടുക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.