കൽപറ്റ: കോഴിക്കോട്, പാലക്കാട് സ്വദേശികളായ നാലുപേർ എം.ഡി.എം.എയുമായി പിടിയിലായി. ക്രിസ്മസ് ന്യൂ ഇയർ സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് മാനന്തവാടി എക്‌സൈസ് റെയ്ഞ്ച് പാർട്ടി ബാവലി എക്സൈസ് ചെക്പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.
കോഴിക്കോട് കോർപറേഷനിൽ കസബ വില്ലേജ് നാലുകുടി പറമ്പിൽ വീട്ടിൽ റിസ്‍വാൻ (28), താമരശ്ശേരി ഉണ്ണികുളം പൂനൂർ കേളോത്ത്പൊയിൽ ഷിഹാബ് (29), പാലക്കാട് ഷൊർണൂർ കള്ളിയംകുന്നത്ത് വീട്ടിൽ മുഹമ്മദ് റാഷിദ് (27), കോഴിക്കോട് കക്കോടി കമലകുന്നുമ്മൽ റമീഷാ ബർസ (20)എന്നിവരാണ് അറസ്റ്റിലായത്.
കെ.എ 05 എ.എൽ 5581 നമ്പർ മാരുതി വാഗണർ കാറിലാണ് സംഘം സഞ്ചരിച്ചിരുന്നത്. വാഹന പരിശോധനക്കിടെ കാറിൽനിന്ന് 60. 077 ഗ്രാം മെത്താഫിറ്റമിൻ കണ്ടെടുത്തു. മാനന്തവാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ. ശശിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.