കുരുക്കഴിയുന്നു; കുതിരാൻ തുരങ്കം അൽപസമയത്തിനകം ഗതാഗതത്തിനായി തുറന്ന്​ കൊടുക്കും - വിഡിയോ

തൃശൂര്‍: കുതിരാന്‍ തുരങ്കം അൽപസമയത്തിനകം ഗതാഗതത്തിനായി തുറന്ന് കൊടുക്കും. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ്​ കുതിരാന്‍ ഇരട്ടതുരങ്കങ്ങളില്‍ ഒന്ന് ഗതാഗതത്തിനായി തുറന്നു കൊടുക്കാന്‍​ ​ഉച്ചയോടെ അനുമതി നല്‍കിയിരുന്നു. ഇതിനെ തുടർന്നാണ്​ തൃശൂര്‍ ഭാഗത്തേക്കുള്ള ഇടതുതുരങ്കം തുറന്നു കൊടുക്കാൻ തീരുമാനിച്ചത്​. ഉദ്​ഘാടനമടക്കമുള്ള പരിപാടികൾ ഉപേക്ഷിച്ചു.

സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ നി​ർ​ദേ​ശി​ച്ച​ത​നു​സ​രി​ച്ച്  കെ.​എം.​സി ക​മ്പ​നി നി​ർ​മാ​ണം പൂ​ര്‍ത്തീ​ക​രി​ച്ചി​രു​ന്നു. അ​ഗ്നി​സു​ര​ക്ഷ സേ​ന​യു​ടെ പ​രി​ശോ​ധ​ന പൂ​ര്‍ത്തി​യാ​ക്കി അം​ഗീ​കാ​ര​വും നേ​ടി.

 സാമൂഹിക പ്രവർത്തകയായ ഉമ പ്രേമൻ തുരങ്കത്തിലൂടെയുള്ള യാത്രക്കിടയിൽ ചിത്രീകരിച്ച വിഡിയോ


പു​തി​യ സ​ര്‍ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ എ​ത്തി​യ​തോ​ടെ​യാ​ണ് സ്ഥ​ലം എം.​എ​ല്‍.​എ കൂ​ടി​യാ​യ റ​വ​ന്യു മ​ന്ത്രി​കെ. രാ​ജ​ന്‍ പ്ര​ത്യേ​ക താ​ല്‍പ​ര്യ​മെ​ടു​ത്ത് നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്കി​യ​ത്. രാ​ത്രി​യും പ​ക​ലും പ്ര​വൃ​ത്തി ന​ട​ത്തി​യാ​ണ്​ ആ​ഗ​സ്​​റ്റി​ന് മു​മ്പ്​ തു​ര​ങ്ക നി​ർ​മാ​ണം പൂ​ര്‍ത്തീ​ക​രി​ച്ച​ത്. 

Tags:    
News Summary - kuthiran tunnel will be open to traffic shortly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.