തൊടുപുഴ: കുട്ടനാട്ടിലെ യു.ഡി.എഫ് സ്ഥാനാർഥിയെ ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്ന് പി.ജെ. ജോസഫ് എം.എൽ.എ പറഞ്ഞു.
കോടതിവിധി പ്രകാരം ജോസ് കെ. മാണിക്ക് കേരള കോൺഗ്രസ് എം ചെയർമാനായി തുടരാനോ പാർട്ടി യോഗങ്ങൾ വിളിക്കാനോ അധികാരമില്ലെന്നും അവർക്ക് ഇപ്പോൾ മുഴുവൻതേങ്ങ കിട്ടിയതുപോലെയാണ് പാർട്ടി ചിഹ്നവും പേരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രണ്ടില ചിഹ്നം ആർക്കും നൽകാൻ ജോസ് കെ. മാണിക്ക് അധികാരമില്ല. ഉപതെരഞ്ഞെടുപ്പിൽ ചിഹ്നം വിലങ്ങുതടിയാകില്ല. ജോസ് പക്ഷം ഞായറാഴ്ച കോട്ടയത്ത് ചേർന്ന സ്റ്റിയറിങ് കമ്മിറ്റി യോഗം നിയമവിരുദ്ധമാണ്.
ജോസ് കെ. മാണി രാജ്യസഭ അംഗത്വം രാജിെവച്ച് പാലായിൽ മത്സരിക്കുമെന്ന് കരുതുന്നില്ല. പാലായിൽ സ്വന്തം ബൂത്തിൽ 10 വോട്ട് കുറവു കിട്ടിയതാണ് ജോസിെൻറ ജനപിന്തുണയെന്നും ജോസഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.