ശശീന്ദ്രന് ക്ലീൻ ചിറ്റ് ലഭിച്ചാൽ മാറിക്കൊടുക്കും –തോമസ് ചാണ്ടി

തിരുവനന്തപുരം: ജുഡീഷ്യൽ അന്വേഷണത്തിൽ മുൻ മന്ത്രി എ.കെ. ശശീന്ദ്രന് ക്ലീൻ ചിറ്റ് ലഭിക്കുകയും പാർട്ടി പറയുകയും ചെയ്താൽ മന്ത്രി സ്ഥാനത്തുനിന്ന് ആ നിമിഷം മാറിക്കൊടുക്കുമെന്ന് നിയുക്തമന്ത്രി തോമസ് ചാണ്ടി . ശശീന്ദ്രനുവേണ്ടി പല ഭാഗത്തുനിന്നും വരുന്ന ആവശ്യങ്ങളെ ഗൗനിക്കുന്നില്ല. ഓരോരുത്തർക്കും ഓരോ താൽപര്യങ്ങൾ ഉണ്ടാകും. ശശീന്ദ്രൻ ക്ലിയർ ആയി കഴിയുമ്പോൾ മുഖ്യമന്ത്രിയും കൂടി സമ്മതിക്കുകയാണെങ്കിൽ താൻ മാറിക്കൊടുക്കും-അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു

പാർട്ടിയോടുള്ള സ്നേഹം കൊണ്ടുമാത്രമാണ് മന്ത്രിസ്ഥാനം ഏറ്റെടുക്കുന്നത്. നല്ല വകുപ്പിൽ പോയി സുഖിക്കാനല്ലല്ലോ മന്ത്രിയാകുന്നത്. കുത്തഴിഞ്ഞുകിടക്കുന്ന ഗതാഗത വകുപ്പിനെ ശരിയാക്കാൻ പറ്റുമോയെന്നൊന്ന് നോക്കട്ടെ. കർണാടകയിലും തമിഴ്നാട്ടിലും ട്രാൻസ്പോർട്ട് വകുപ്പിന് ലാഭത്തിലോടാമെങ്കിൽ എന്തുകൊണ്ട് കേരളത്തിൽ മാത്രം അത് നടക്കുന്നില്ല. കെ.എസ്.ആർ.ടി.സിയെ ലാഭത്തിലാക്കാൻ ശ്രമിക്കും. വകുപ്പ് മാറ്റം ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ മുഖ്യമന്ത്രിക്ക് വകുപ്പ് മാറ്റിനൽകണമെന്ന് തോന്നിയാൽ എതിർക്കില്ല.

അഞ്ച് ദിവസവും മന്ത്രിമാർ തലസ്ഥാനത്തുണ്ടാകണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദേശം. എന്നാൽ ഇപ്പോൾ എല്ലാവരും  അങ്ങനെ ചെയ്യാറില്ല. പക്ഷേ കുഴപ്പം പിടിച്ച വകുപ്പായതിനാൽ അഞ്ചോ ആറോ ദിവസം തലസ്ഥാനത്തുണ്ടാകും. വകുപ്പ് മറ്റൊരു പാർട്ടിക്ക് പോകാതിരിക്കാൻ വേണ്ടിയാണ് ഏറെ തിരക്കേറിയ ജീവിതം മാറ്റിവെച്ച് താൻ നാട്ടിലേക്ക് വന്നത്. ചാനലി​െൻറ ഖേദപ്രകടനം മറ്റൊരു തന്ത്രമായാണ് കാണുന്നത്. അത് അേന്വഷിക്കാൻ കഴിവുള്ള പൊലീസ്  ഉദ്യോഗസ്ഥരെയും ജഡ്ജിയെയുമാണ് മുഖ്യമന്ത്രി നിയോഗിച്ചിരിക്കുന്നത്. അദ്ദേഹത്തി​െൻറ തീരുമാനത്തിൽ തങ്ങൾ ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - KUTTANAD MLA THOMAS CHANDY

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.