ആലപ്പുഴ: കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് ഡി.സി.സി യോഗത്തില്‍ ആവശ്യം.
കെ.പി.സി.സി നേതൃത്വത്തിന് സ്ഥാനാർഥി പട്ടിക നല്‍കുന്നതിന് മുന്നോടിയായി നടന്ന ചര്‍ച്ചയിലാണ് കുട്ടനാട് സീറ്റ് ഘടകകക്ഷികള്‍ക്ക് നല്കുന്ന പ്രവണതക്ക് മാറ്റമുണ്ടാകണമെന്ന് ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടത്.
ജില്ലയില്‍ യു.ഡി.എഫ് ഘടകകക്ഷികളുടെ സ്വാധീനം നാമമാത്രമായതിനാല്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ ഇറങ്ങേണ്ട അവസ്ഥയാണെന്നും അതുകൊണ്ട് സീറ്റുകള്‍ ഘടകകക്ഷികള്‍ക്ക് വിട്ടുനല്‍കുന്നതിനോട് യോജിപ്പില്ലെന്നുമാണ് നേതാക്കളുടെ വാദം.
ഭൂരിഭാഗം അംഗങ്ങളും കുട്ടനാട്ടിലെ എല്ലാ കോണ്‍ഗ്രസ് നേതാക്കളും സീറ്റ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു. 36 വര്‍ഷമായി സീറ്റ് ഘടകകക്ഷിക്ക് നല്കുന്ന പ്രവണത ഇത്തവണയുണ്ടായാല്‍ കുട്ടനാട്ടില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്കി. ജില്ല പഞ്ചായത്ത് അംഗം ജോണ്‍ തോമസാണ് വിഷയം ഉന്നയിച്ചത്.
കുട്ടനാട്ടില്നിന്നുള്ള ബ്ലോക്ക് ഭാരവാഹികള്‍ പിന്തുണച്ചു. തര്‍ക്കം ഉണ്ടാക്കാതെ മുന്നോട്ട് പോകാന്‍ ഡി.സി.സി പ്രസിഡൻറ് എം. ലിജു നിര്‍ദേശിച്ചു.
സംസ്ഥാന യു.ഡി.എഫ് നേതൃത്വത്തിെൻറ പരിഗണനയില്‍ ഇരിക്കുന്ന സീറ്റ് വിഭജന വിഷയത്തില്‍ ജില്ല നേതൃത്വത്തിന് തീരുമാനം എടുക്കാന്‍ കഴിയില്ലെന്ന് അറിയിച്ച് യോഗം ഡി.സി.സി പ്രസിഡൻറ് അവസാനിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.