കുറ്റ്യാടി: നിയമസഭ തെരഞ്ഞെടുപ്പിൽ കുറ്റ്യാടിയിൽ മത്സരിക്കേണ്ടെന്ന് കേരള കോൺഗ്രസ് എം തീരുമാനിച്ചത് കുറ്റ്യാടിയിൽ സി.പി.എം സ്ഥാനാർഥി വേണെമന്ന പൊതുവികാരത്തിെൻറ ഫലമാെണന്ന് പാർട്ടി ജില്ല സെക്രട്ടറി പി. മോഹനൻ പറഞ്ഞു. കുറ്റ്യാടിയിൽ സി.പി.എം സംഘടിപ്പിച്ച രാഷ്്്ട്രീയ നയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുറ്റ്യാടിയിൽ സി.പി.എം സ്ഥാനാർഥിതന്നെ മത്സരിക്കണമെന്ന പൊതുവികാരം കേരള കോൺഗ്രസിെൻറ നേതാക്കളെ ബോധ്യപ്പെടുത്തിയിരുന്നു. പാർട്ടി നേതൃത്വവുമായി അവർ ചർച്ച ചെയ്തിരുന്നു. യാഥാർഥ്യബോധത്തോടെ കാര്യങ്ങൾ മനസ്സിലാക്കി കുറ്റ്യാടിയിൽ തങ്ങൾ മത്സരിക്കുന്നില്ലെന്ന് ചെയർമാൻ ജോസ് കെ. മാണി പ്രഖ്യാപിക്കുകയായിരുന്നു. ഇവിടെ മത്സരിക്കുന്ന സ്ഥാനാർഥി ആരാണെന്ന് ഉടൻ പാർട്ടി സംസ്ഥാനനേതൃത്വം പ്രഖ്യാപിക്കും - അദ്ദേഹം പറഞ്ഞു.
കുറ്റ്യടിയിൽ പാർട്ടി സ്ഥാനാർഥി ഇല്ലെന്നറിഞ്ഞ് ആദ്യം നടന്ന പ്രകടനം സ്വാഭാവിക പ്രതികരണമാണ്. എന്നാൽ, പിന്നീട് പാർട്ടിയുടെ ഉത്തവാദപ്പെട്ടവർ സംഘടിപ്പിച്ച പ്രകടനത്തിൽ പാർട്ടി വിരുദ്ധർ നുഴഞ്ഞുകയറി ജില്ല നേതൃത്വത്തിനെതിരെ േമ്ലച്ഛമായ മുദ്രാവാക്യങ്ങൾ വിളിക്കുകയായിരുന്നു. പാർട്ടിക്ക് പുതിയ അനുഭവ പാഠമാണ് അത് നൽകുന്നത്. രാഷ്ട്രീയ വിശദീകരണ യോഗത്തോടൊപ്പം പ്രകടനം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും ബുധനാഴ്ച നേതാക്കൾക്കെതിെരയുണ്ടായ പരാമർശങ്ങൾക്കെതിരെ ആരെങ്കിലും പ്രകടനത്തിൽ കയറി പ്രശ്നം ഉണ്ടാക്കുമോ എന്ന് കരുതിയാണ് ഒഴിവാക്കിയെതന്നും അദ്ദേഹം പറഞ്ഞു.
കുന്നുമ്മൽ ഏരിയ കമ്മിറ്റി ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ സെക്രട്ടറി കെ.കെ. സുരേഷ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രേട്ടറിയറ്റ് അംഗം കെ.പി. കുഞ്ഞമ്മദ് കുട്ടി, ജില്ല കമ്മിറ്റിയംഗം കെ.കെ. ദിനേശൻ, കെ.കെ. ലതിക, കൂടത്താങ്കണ്ടി സുരേഷ്, കെ. കൃഷ്ണൻ, ടി.െക. മോഹൻദാസ്, ഒ.ടി. നഫീസ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.