കോഴിക്കോട്: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ചു കൊന്ന സംഭവത്തില്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍. ആദ്യഘട്ടമെന്നനിലയില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ റിലേ നിരാഹാര സമരം നടത്തുമെന്ന്് കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡൻറ് കമാല്‍ വരദൂര്‍, ജന. സെക്രട്ടറി സി. നാരായണന് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
ശ്രീറാം വെങ്കിട്ടരാമന് അപകടം വരുത്തിയതു മുതല്‍ പൊലീസിെൻറയും ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നുണ്ടായ കാര്യങ്ങള്‍ ന്യായീകരിക്കാന്‍ കഴിയില്ലെന്ന് സിറാജ് ഡയറക്ടര്‍ ബോര്‍ഡ് അംഗം മജീദ് കക്കാട് പറഞ്ഞു. സിറാജ് എഡിറ്റര്‍-ഇന്‍ ചാര്‍ജ് ടി.കെ. അബ്ദുല്‍ ഗഫൂര്‍, പ്രസ് ക്ലബ് പ്രസിഡൻറ് കെ. പ്രേമനാഥ്, സെക്രട്ടറി പി. വിപുല്‍നാഥ് സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.