തിരുവനന്തപുരം: വാർത്താചിത്രത്തിെൻറ പേരിൽ ‘മാധ്യമം’ ഫൊട്ടോഗ്രാഫർ ബൈജു കൊടുവള്ളിക്കെതിരെ ലഹളക്ക് പ്രേരണ അടക്കം വകുപ്പുകൾ ചുമത്തി കേസെടുത്ത പൊലീസ് നടപടിയെ കേരള പത്രപ്രവർത്തക യൂനിയൻ ശക്തിയായി അപലപിച്ചു. ഇത്തരം നീക്കങ്ങൾക്ക് തടയിട്ട് സംസ്ഥാനത്ത് സ്വതന്ത്ര മാധ്യമപ്രവർത്തനം ഉറപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യൂനിയൻ മുഖ്യമന്ത്രിയോട് അഭ്യർഥിച്ചു.
ഇഷ്ടമില്ലാത്ത വാർത്തകളോടും പ്രതികരണങ്ങളോടും അസ്വസ്ഥത കാണിക്കുന്ന സ്വേച്ഛാധിപത്യ പ്രവണതയും ഫാഷിസ്റ്റ് സമീപനവും കേരളത്തിൽ അംഗീകരിക്കാനാവിെല്ലന്ന് യൂനിയൻ സംസ്ഥാന പ്രസിഡൻറ് കെ.പി. റജിയും ജനറൽ സെക്രട്ടറി ഇ.എസ്. സുഭാഷും പ്രസ്താവനയിൽ പറഞ്ഞു.
മാധ്യമങ്ങളുടെ വായ മൂടി മഹാമാരിയെ നേരിടാനാവില്ല –എഡിറ്റേഴ്സ് ഗിൽഡ്
ന്യൂഡൽഹി: ജനാധിപത്യ രാജ്യത്ത് മാധ്യമങ്ങളുടെ വായ മൂടി മഹാമാരിയെ തടയാനാവില്ലെന്ന് പത്രാധിപന്മാരുടെ കൂട്ടായ്മയായ എഡിറ്റേഴ്സ് ഗിൽഡ്. ലോക്ഡൗൺ സമയത്ത് അന്തർ സംസ്ഥാന തൊഴിലാളികളുടെ കൂട്ട പലായനം റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങൾ ഭീതി വിതക്കുകയാണെന്ന് സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്നാണ്, കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിവരങ്ങൾ മാത്രം നൽകണമെന്ന് കോടതി നിർദേശിച്ചത്. മാധ്യമങ്ങളെ കുറ്റപ്പെടുത്തിയ സർക്കാർ നടപടി അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് എഡിറ്റേഴ്സ് ഗിൽഡ് ചൂണ്ടിക്കാട്ടി. ഇത്തരം നിലപാട് വാർത്ത നൽകുന്നതിനെ തടസ്സപ്പെടുത്തും. ഈ സാഹചര്യത്തിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തുന്നത് അവർ ചെയ്യുന്ന പ്രവൃത്തിയെ തുരങ്കംവെക്കാൻ മാത്രമേ സഹായിക്കൂ.
ദി വയർ എഡിറ്റർ ഇൻ ചീഫിനെതിരെ യു.പി സർക്കാർ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിനെയും എഡിറ്റേഴ്സ് ഗിൽഡ് അപലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.