തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി മാധ്യമസ്ഥാപനങ്ങളെയും മാധ്യമ പ്രവർത്തകരെയും കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ട സാഹചര്യത്തിൽ സർക്കാർ പരസ്യ ഇനത്തിൽ നൽകാ നുള്ള കോടികളുടെ കുടിശ്ശിക തീർക്കണമെന്ന് കേരള പത്രപ്രവർത്തക യൂനിയൻ ആവശ്യപ്പെ ട്ടു.
കോവിഡ് ഭീതിയും നിയന്ത്രണങ്ങളും മാധ്യമങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കുകയാണ്. പരസ്യങ്ങൾ പൂർണമായി നിലച്ചു. വിതരണത്തിലെ പ്രതിസന്ധികളും ജനങ്ങൾക്കിടയിലെ ഭീതിയും കാരണം സർക്കുലേഷനും ഇടിയുന്നു. പല സ്ഥാപനങ്ങളിലും കടുത്ത പ്രതിസന്ധി കാരണം നേരത്തേതന്നെ ശമ്പളം മാസങ്ങളായി മുടങ്ങുകയോ അനിശ്ചിതത്വത്തിലാകുകയോ ചെയ്യുന്ന സാഹചര്യമായിരുന്നു. കോവിഡ് അത് രൂക്ഷമാക്കി. വരും മാസങ്ങളിൽ സ്ഥിതി കൂടുതൽ വഷളാകുമെന്നാണ് സൂചന.
മാസങ്ങളായി ശമ്പളമില്ലാതെ കടുത്ത പ്രതിസന്ധി നേരിടുന്ന മാധ്യമപ്രവർത്തകർക്ക് മൂന്നു മാസത്തേക്കെങ്കിലും പ്രതിമാസം 10,000 രൂപയുടെ സാമ്പത്തിക സഹായം അനുവദിക്കണം. വൻ വരുമാന നഷ്ടത്തിെൻറ പശ്ചാത്തലത്തിൽ മാധ്യമ സ്ഥാപനങ്ങൾക്ക് മൂന്നു മാസത്തേക്ക് വൈദ്യുതി നിരക്കിൽ ഇളവ് അനുവദിക്കണം. പത്രക്കടലാസിന് ചുമത്തിയിരിക്കുന്ന ഇറക്കുമതി തീരുവ പിൻവലിച്ച് 25 ശതമാനം സബ്സിഡി അനുവദിക്കുന്നതിന് കേന്ദ്ര സർക്കാറിൽ സമ്മർദം ചെലുത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ച നിവേദനത്തിൽ യൂനിയൻ സംസ്ഥാന പ്രസിഡൻറ് കെ.പി. റജിയും ജനറൽ സെക്രട്ടറി ഇ.എസ്. സുഭാഷും അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.