തൃശൂർ: വിവിധ തൊഴിൽ നിയമങ്ങൾ അട്ടിമറിച്ച്, വർക്കിങ് ജേണലിസ്റ്റ് ആക്ട് അടക്കം ഇല്ലാതാക്കി കേന്ദ്ര സർക്കാർ കൊണ്ടുവന്ന ലേബർ കോഡും വേജ് കോഡും നടപ്പാക്കരുതെന്ന് കേരള പത്രപ്രവർത്തക യൂനിയൻ 55ാമത് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. കോഡ് നടപ്പായാൽ രാജ്യത്തെ തൊഴിലാളികളുടെ തൊഴിൽ സുരക്ഷ, ആനുകൂല്യങ്ങളിലെ ആനുപാതിക വർധന തുടങ്ങിയ ഒേട്ടറെ പ്രതിസന്ധികളാണ് ഉണ്ടാകാൻ പോകുന്നത്. തൊഴിൽ നിയമങ്ങൾെക്കതിരായി വിവിധ തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ജനുവരി എട്ടിലെ ദേശീയ പണിമുടക്ക് വിജയിപ്പിക്കാനും സമ്മേളനം അഭ്യർഥിച്ചു.
മാധ്യമപ്രവർത്തകർെക്കതിരായ അക്രമങ്ങളിൽ ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുക്കാൻ നിയമം നടപ്പാക്കണം, ദൃശ്യമാധ്യമരംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ നിയമ പരിരക്ഷ വേണം, കെ.എം. ബഷീറിന് നീതി ലഭ്യമാക്കണം, പ്രസ്ക്ലബുകളിൽ വനിത സബ്കമ്മിറ്റി രൂപവത്കരിക്കണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ജമ്മു-കശ്മീരില്‍ മാധ്യമസ്വാതന്ത്ര്യത്തിനായി പോരാടുന്ന പത്രപ്രവർത്തകർക്ക് സമ്മേളനം ഐക്യദാർഢ്യം രേഖപ്പെടുത്തി. സംസ്ഥാന പ്രസിഡൻറ് കമാൽ വരദൂർ അധ്യക്ഷത വഹിച്ചു. ചർച്ചക്ക് സെക്രട്ടറി സി. നാരായണൻ മറുപടി പറഞ്ഞു.
പുതിയ ഭരണസമിതി: കെ.പി. റെജി- മാധ്യമം (പ്രസി.), ഇ.എസ്. സുഭാഷ് -ദേശാഭിമാനി (ജന. സെക്ര.), പി. സുരേഷ് ബാബു -മാതൃഭൂമി (ട്രഷ.), വൈസ് പ്രസിഡൻറുമാര്‍: പി.വി. കുട്ടൻ (കൈരളി ടി.വി), നിഷ പുരുഷോത്തമൻ (മനോരമ ന്യൂസ്), സെക്രട്ടറിമാർ: ടി.പി. പ്രശാന്ത് (കൈരളി ടി.വി), ഷബ്ന സിയാദ് (മീഡിയ വൺ), ശ്രീല പിള്ള (റിപ്പബ്ലിക് ടി.വി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.