തിരുവനന്തപുരം: കോവിഡിനെതിരായ പോരാട്ടത്തിൽ സർക്കാർ സംവിധാനങ്ങളോട് തോളോടുതോൾ ചേർന്ന് പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകർക്കായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കേരള പത്രപ്രവർത്തക യൂനിയൻ കേന്ദ്ര, സംസ്ഥാന സർക്കാറുകളോട് അഭ്യർഥിച്ചു. വിവിധ ജനവിഭാഗങ്ങൾക്കായി കേന്ദ്രം പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിെൻറ പരിധിയിൽ മാധ്യമപ്രവർത്തകരെക്കൂടി ഉൾപ്പെടുത്തം.
ഈ ആവശ്യമുന്നയിച്ച കേന്ദ്ര സർക്കാറിന് നിവേദനം നൽകി. ആരോഗ്യ പ്രവർത്തകർക്കായി പ്രഖ്യാപിച്ച ഇൻഷുറൻസ് പദ്ധതിയിൽ മാധ്യമപ്രവർത്തകരെ ഉൾപ്പെടുത്തുക, പ്രതിസന്ധി നേരിടുന്ന മാധ്യമപ്രവർത്തകർക്ക് അടിയന്തര സാമ്പത്തിക സഹായം എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.
സംസ്ഥാനത്ത് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ അഭ്യർഥിച്ചു. ശമ്പളകുടിശ്ശികയുള്ള സ്ഥാപനങ്ങളുടെ കാര്യത്തിൽ സർക്കാർ അടിയന്തര ഇടപെടലിന് തയാറാവണമെന്നും യൂനിയൻ സംസ്ഥാന പ്രസിഡൻറ് കെ.പി. െറജിയും ജനറൽ സെക്രട്ടറി ഇ.എസ്. സുഭാഷും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.