ഹൈകോടതി സര്‍ക്കുലര്‍ ഗുണകരമല്ല –കേരള പത്രപ്രവര്‍ത്തക യൂനിയന്‍

തൃശൂര്‍: ഹൈകോടതി പുറത്തിറക്കിയ സര്‍ക്കുലര്‍ സുഗമമായ മാധ്യമ പ്രവര്‍ത്തനത്തിന് ഗുണകരമാകില്ളെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ (കെ.യു.ഡബ്ള്യൂ.ജെ) സംസ്ഥാന പ്രസിഡന്‍റ് പി.എ. അബ്ദുല്‍ ഗഫൂര്‍ വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരുമായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കാനേ ഇത് സഹായിക്കൂ. ഇത്തരം നിയമങ്ങള്‍ വെച്ച് ഹൈകോടതി റിപ്പോര്‍ട്ടിങ് നടത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സാധിക്കില്ല. സുഗമമായ മാധ്യമപ്രവര്‍ത്തനത്തിന് ആവശ്യമായ നിയമമാകണം ഹൈകോടതി നടപ്പാക്കേണ്ടത്. ഇത്തരം നിയന്ത്രണങ്ങളിലൂടെയുള്ള വിലക്കുകള്‍ക്ക് കേരള സമൂഹമാണ് മറുപടി പറയേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഭിഭാഷകരുടെ ആവശ്യങ്ങള്‍ മാത്രം അംഗീകരിച്ചാണ് ഹൈകോടതി സര്‍ക്കുലര്‍.  തങ്ങള്‍ക്കിഷ്ടമില്ലാത്ത അഞ്ച് മാധ്യമപ്രവര്‍ത്തകരെ ഹൈകോടതി റിപ്പോര്‍ട്ടിങ്ങില്‍നിന്ന് മാറ്റണമെന്ന ആവശ്യമാണ് മുമ്പ് അഭിഭാഷകര്‍ മുന്നോട്ടുവെച്ചത്. എന്നാല്‍, ഇത് അംഗീകരിക്കപ്പെട്ടില്ല. ജഡ്ജിമാരുടെ വിവേചനാധികാരം ഉപയോഗിച്ചാണ് അക്രഡിറ്റേഷന്‍ നല്‍കുകയെന്ന് പറയുന്നു. അപ്രിയമുള്ളവരെ ഒഴിവാക്കാനുള്ള ശ്രമമായി മാത്രമേ  സര്‍ക്കുലറിനെ കാണാന്‍ സാധിക്കൂ. ചീഫ് ജസ്റ്റിസ്, മുഖ്യമന്ത്രി എന്നിവരെല്ലാം ആവശ്യപ്പെട്ടിട്ടും നിഷേധാത്മക നിലപാടാണ് ഈ വിഷയത്തില്‍ അഭിഭാഷകര്‍ കൈക്കൊണ്ടത്. 

കൂടിയാലോചനകളിലൂടെ മാധ്യമ പ്രവര്‍ത്തനം സുഗമമാക്കാനുള്ള നടപടികള്‍ ഹൈകോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. മാധ്യമത്തൊഴിലാളികളുടെ തൊഴില്‍ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ട്രേഡ് യൂനിയനുകള്‍ രംഗത്തത്തെിയിട്ടുണ്ട്. അതിന്‍െറ ഭാഗമായി 24ന് എറണാകുളത്ത് ബഹുജന കണ്‍വെന്‍ഷന്‍ നടക്കുമെന്നും അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു. സംസ്ഥാന സമിതി അംഗങ്ങളായ ജോയ് എം. മണ്ണൂര്‍, എം.വി. ഫിറോസ്, ജില്ല വൈസ് പ്രസിഡന്‍റ് എം.വി. വിനീത എന്നിവരും സന്നിഹിതരായിരുന്നു.

Tags:    
News Summary - kuwj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.