കൊച്ചി: കെ.വി തോമസിനെ കോൺഗ്രസ് പുറത്താക്കിയാൽ സി.പി.എം അഭയം നൽകുമെന്ന കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവനയോട് പ്രതികരിച്ച് കെ.വി. തോമസ്. അത് കോടിയേരിയുടെ മഹത്വമാണെന്നും ഞാൻ എന്ത് തീരുമാനമെടുക്കുമെന്ന് പിന്നീട് പറയുമെന്നും കോടിയേരി അദ്ദേഹത്തിന്‍റെ അഭിപ്രായം പറയുന്നു എന്ന് മാത്രമാണെന്നും കെ.വി. തോമസ് പ്രതികരിച്ചു.
കോൺഗ്രസുകാരനായിരിക്കും, കോൺഗ്രസിൽ തന്നെ മരിക്കുകയും ചെയ്യും, കോൺഗ്രസ് വികാരവും ജീവിതവുമാണെന്നും അദ്ദേഹം പറഞ്ഞു. അപ്പോൾ സി.പി.എമ്മിലേക്ക് പോകില്ലേ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, എന്ന് ഞാൻ പറഞ്ഞിട്ടില്ലല്ലോ എന്നായിരുന്നു മറുപടി.
കോൺഗ്രസ് തനിക്കെതിരെ സ്വീകരിച്ച നടപടിയെക്കുറിച്ച് ഔദ്യോഗികമായി അറിയുമ്പോൾ പ്രതികരണം അറിയിക്കുമെന്നും കെ.വി. തോമസ് പറഞ്ഞു.
കെ.വി തോമസിനെ കോൺഗ്രസ് പുറത്താക്കിയാൽ അദ്ദേഹത്തിന് അഭയം നൽകുമെന്നാണ് കോടിയേരി ബാലകൃഷ്ണൻ ഇന്നലെ പറഞ്ഞത്. ഓരോരുത്തരെയും സി.പി.എമ്മുമായി സഹകരിച്ചതിന്‍റെ പേരിൽ പുറത്താക്കിയാൽ അവർക്ക് സി.പി.എം അഭയം കൊടുക്കുക തന്നെ ചെയ്യുമെന്നും കോടിയേരി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.