ശശി തരൂരുമായുള്ള കൂടിക്കാഴ്ചയിൽ രാഷ്ട്രീയം ചർച്ചയായെന്ന് കെ.വി തോമസ്

ന്യൂഡൽഹി: ശശി തരൂർ എം.പിയുമായി കോൺഗ്രസ് മുതിർന്ന നേതാവ് കെ.വി തോമസ് കൂടിക്കാഴ്ച നടത്തി. ഡൽഹിയിൽ തരൂരിന്‍റെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച നടത്തിയത്. തന്‍റെ മേൽനോട്ടത്തിലുള്ള ട്രസ്റ്റിന്‍റെ പരിപാടിയിലേക്ക് തരൂരിനെ ക്ഷണിക്കാനാണ് കെ.വി. തോമസ് എത്തിയത്. കൂടിക്കാഴ്ചയിൽ രാഷ്ട്രീയം ചർച്ചയായെന്നും കെ.വി. തോമസ് മാധ്യമങ്ങളോട് പറഞ്ഞു.

കോൺഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ആർക്കും മത്സരിക്കാം. സോണിയ ഗാന്ധിയുടെ അനുവാദത്തോടെയാണ് ശശി തരൂർ മത്സരിച്ചത്. തരൂർ മത്സരിക്കുന്നതിനെ എതിർക്കാനാവില്ലെന്നും കെ.വി തോമസ് വ്യക്തമാക്കി. തരൂർ കേരളത്തിൽ സജീവമാകുന്നത് സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കാലമാണ് അതെല്ലാം തെളിയിക്കേണ്ടതെന്നും തോമസ് പറഞ്ഞു.

സോണിയ ഗാന്ധി അടക്കമുള്ള നേതാക്കളെ ഡൽഹിയിൽ വരുമ്പോൾ കാണാറുണ്ടെന്നും അതിൽ മറ്റ് തരത്തിലുള്ള രാഷ്ട്രീയമില്ലെന്നും കെ.വി തോമസ് പറഞ്ഞു. 

Tags:    
News Summary - KV Thomas meet Shashi Tharoor in Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.