പ്രത്യേക പദവി ചോദിച്ച് വാങ്ങിയതല്ല, പ്രധാനമന്ത്രിയുമായുള്ള ബന്ധം കേരളത്തിനായി ഉപയോഗിക്കും -കെ.വി തോമസ്

കൊച്ചി: ഡൽഹിയിൽ സംസ്ഥാന സർക്കാറിന്‍റെ പ്രതിനിധിയായി നിയോഗിക്കാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതികരണവുമായി പ്രഫ. കെ.വി. തോമസ്. പ്രത്യേക പ്രതിനിധി പദവി ചോദിച്ച് വാങ്ങിയതല്ലെന്ന് കെ.വി തോമസ് മാധ്യമങ്ങളോട് പറഞ്ഞു.

ഇടത് മുന്നണിക്കൊപ്പമാണ് നിൽക്കുന്നത്. ഇടത് കാഴ്ചപ്പാടുള്ള ആളാണ് താൻ. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള നേതാക്കളുമായി നേരത്തെ തന്നെ ബന്ധമുണ്ടായിരുന്നു. ഡൽഹിയിൽ പോകുമ്പോൾ കോൺഗ്രസ് നേതാക്കളെ കാണാറുണ്ടെന്നും കെ.വി തോമസ് പറഞ്ഞു.

വികസന പ്രവർത്തനങ്ങൾക്ക് ഒരുമിച്ച് നിൽക്കണം. അതാണ് കെ റെയിലിനെ പിന്തുണച്ചത്. കേരളാ വികസനത്തിന് രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കും. വികസന കാര്യത്തിൽ പിണറായി സർക്കാർ ഏറെ മുന്നോട്ടു പോയി. പ്രധാനമന്ത്രി അടക്കമുള്ളവരുമായുള്ള ബന്ധം സംസ്ഥാനത്തിന്‍റെ വികസനത്തിനായി ഉപയോഗിക്കും.

വാർഡ് പ്രസിഡന്‍റായി രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ആളാണ്. എല്ലാവരെയും യോജിപ്പിച്ച് നിർത്തി. കോൺഗ്രസ് ആണ് തന്നെ പുറന്തള്ളിയത്. പത്ത് പേരെ കൂട്ടി ഗ്രൂപ്പുണ്ടാക്കാൻ താൻ നിന്നില്ല. ഗ്രൂപ്പിനൊന്നും നിലനിൽപ്പില്ലെന്നും വികസനത്തിനൊപ്പം നിൽകണമെന്നും കെ.വി തോമസ് വ്യക്തമാക്കി.

Tags:    
News Summary - KV Thomas react to Delhi Special Post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.