തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യഭദ്രതാനിയമം കാര്യക്ഷമമായി നടപ്പാക്കാൻ ഉമ്മൻ ചാണ്ടി, പിണറായി സർക്കാറുകൾക്ക് കഴിഞ്ഞിട്ടില്ലെന്ന് മുൻ കേന്ദ്ര ഭക്ഷ്യമന്ത്രിയും എം.പിയുമായ കെ.വി. തോമസ്. ഭക്ഷ്യഭദ്രതാനിയമം നിലവിൽവന്നിട്ട് നാലുവർഷമായിട്ടും ഇപ്പോഴും നിയമം അനുശാസിക്കുന്ന രീതിയിൽ ഭക്ഷ്യവിതരണംചെയ്യാൻ സംസ്ഥാനത്തിനായിട്ടില്ല. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും കാര്യക്ഷമമായി നിയമം നടപ്പാക്കുമ്പോൾ കേരളത്തിൽ മാത്രമാണ് ഇത്രയും പരാതികൾ. നിയമം പൂർണമാണെന്ന് വിശ്വസിക്കുന്നില്ല. അപാകതങ്ങൾ ഉണ്ടാകാം. അവ തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ലോക് മഞ്ചിെൻറ സംസ്ഥാനതല സമ്മേളനം വി.ജെ.ടി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മത്സ്യത്തൊഴിലാളികളും ആദിവാസികളും ഉറപ്പായും മുൻഗണന വിഭാഗത്തിൽ ഉൾപ്പെടേണ്ടവരാണ്. ഭക്ഷ്യഭദ്രതാനിയമത്തിൽ മാനദണ്ഡങ്ങളിൽ മാറ്റംവരുത്തേണ്ടതുണ്ടെങ്കിൽ അത് കേന്ദ്രത്തിെൻറ ശ്രദ്ധയിൽപെടുത്തേണ്ട ബാധ്യത സംസ്ഥാനങ്ങൾക്കുണ്ട്. താനാണ് കേരളത്തിെൻറ അരിവിഹിതം വെട്ടിക്കുറച്ചതെന്ന സംസ്ഥാന സർക്കാറിെൻറ വാദം ശരിയല്ല. 10 ലക്ഷം മെട്രിക് ടൺ ധാന്യമാണ് കേരളത്തിന് ലഭിച്ചിരുന്നത്. ഇത് 14.25 ശതമാനമായി ഉയർത്തിയത് താൻ കേന്ദ്രമന്ത്രിയായിരുന്നപ്പോഴാണെന്നും കെ.വി. തോമസ്പറഞ്ഞു. റവ. ഡോ. എം.കെ. ജോർജ് അധ്യക്ഷത വഹിച്ചു. വയനാട് തുടി ഡയറക്ടർ റവ. ബേബി ചാലിൽ സ്വാഗതവും ചെറുരശ്മി സെൻറർ ഡയറക്ടർ റവ. സി. ലില്ലി പനയ്ക്കൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.