വളർത്തു നായ്​ക്കൾ സ്​ത്രീയെ കടിച്ചുകൊന്നു

വൈത്തിരി: വീട്ടിൽ ജോലി അന്വേഷി​െച്ചത്തിയ സ്​ത്രീ​െയ വളർത്തു നായ്​ക്കൾ കടിച്ചു കൊന്നു. വയനാട്ടിലെ പഴയ വൈത്തിരി അംബേദ്​ക്കർ കോളനിയിൽ താമസിക്കുന്ന തമിഴ്​നാട്​ സ്വദേശി രാജമ്മ (58) ആണ്​ ദാരുണമായി മരിച്ചത്​. വയനാട്​ വൈത്തിരിയിൽ ഇന്ന്​ രാവിലെയാണ്​​ സംഭവം.

വൈത്തിരി ചാരിറ്റി സ്വദേശിയായ കാരിച്ചാൽ ജോസ്​ വളർത്തുന്ന റോട്ട്​വെയ്​ലർ വിഭാഗത്തിൽ ​െപട്ട നായ്​ക്കളാണ്​ സ്​​ത്രീ​െയ ആക്രമിച്ചത്​. രാജമ്മയുടെ ഒരു കൈ മുഴുവനായും മറ്റേ കൈ ഭാഗികമായും തലയുടെ ഒരു ഭാഗവും നായ്​ക്കൾ കടിച്ചു പറിച്ചു.

ചോര വാർന്ന്​ അബോധാവസ്​ഥയിലായ ഇവരെ വാർഡ്​ മെമ്പർ ബഷീർ പൂക്കാടൻ ​ൈവത്തിരി താലൂക്ക്​​ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രാഥമിക ചികിത്​സക്കു ശേഷം ഇവരെ കോഴിക്കോട്​ മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക്​ മാറ്റിയെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തിൽ വൈത്തിരി ​െപാലീസ്​ അന്വേഷണം ആരംഭിച്ചു. 

വൈത്തിരി പൊലീസ്​ അറിയിച്ചതനുസരിച്ച്​ രാജമ്മയുമായുള്ള ആംബുലൻസ് കടന്നു പോകുന്നതിന്​ താമരശ്ശേരി, കൊടുവള്ളി, കുന്ദമംഗലം പൊലീസ്​ വഴിയൊരുക്കിയിരുന്നു. 

Tags:    
News Summary - Lady Bite to Death by Pet Dogs - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.