????, ??????? ????????????

യുവതി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ; ഭർത്താവ്​ ഒളിവിൽ

പരപ്പനങ്ങാടി (മലപ്പുറം): പരപ്പനങ്ങാടി അഞ്ചപ്പുരയില്‍ യുവതിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പരപ്പനങ്ങാടി സ്വദേശി പഴയകത്ത് നജ്​ബുദ്ദീ​ൻ എന്ന ബാബുവി​​െൻറ ഭാര്യ റഹീനയാണ്​ (30) മരിച്ചത്. മാംസക്കച്ചവടക്കാരനായ നജ്​ബുദ്ദീ​ൻ നടത്തുന്ന അഞ്ചപ്പുര പഴയ മാര്‍ക്കറ്റിലെ അറവുശാലക്കകത്താണ്​ ഞായറാഴ്ച പുലര്‍ച്ച നാലോടെയെത്തിയ തൊഴിലാളികൾ മൃതദേഹം കണ്ടത്. സംഭവശേഷം നജ്​ബുദ്ദീ​നെ കാണാതായി. പുലര്‍ച്ച ര​േണ്ടാടെ അറവുശാലയില്‍ സഹായിക്കാനെന്ന് പറഞ്ഞ് നജ്​ബുദ്ദീ​ന്‍ ഭാര്യയെ ഇവർ താമസിക്കുന്ന പരപ്പനങ്ങാടി പരപ്പില്‍ റോഡിലെ വാടകവീട്ടില്‍നിന്ന് വിളിച്ചുകൊണ്ടുപോകുകയായിരുന്നു. കോഴിക്കോട് നരിക്കുനി കുട്ടാംപൊയില്‍ ലക്ഷംവീട്ടിലെ പരേതനായ റഹീമി​​​െൻറ മകളാണ്​ റഹീന.  

നജ്​ബുദ്ദീ​ന് രണ്ട് ഭാര്യമാരാണുള്ളത്​. ആദ്യഭാര്യയാണ് റഹീന. മക്കൾ: നാജിയ ഫർഹാന (13), നജീബ്​ (എട്ട്​). മാതാവ്: സുബൈദ. സഹോദരി: റിസാന. മകളെയും കൂട്ടി നരിക്കുനിയിലെ വീട്ടിലേക്ക് പോകാൻ മാതാവ്​ സുബൈദ ഞായറാഴ്ച പരപ്പനങ്ങാടിയിലെ വീട്ടിലെത്തിയിരുന്നു. താനൂർ സി.ഐ അലവി, പരപ്പനങ്ങാടി എസ്.ഐ ഷമീർ എന്നിവർ സ്​ഥലത്തെത്തി. അന്വേഷണം ഉൗർജിതമാക്കി​. നജ്​ബുദ്ദീ​നെ പിടികൂടാൻ സൈബർ സെല്ലി​​​െൻറ സഹായം തേടിയിട്ടുണ്ട്​. 
 

Tags:    
News Summary - lady murderd at slaughtrhouse -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.