കൊച്ചി: മുൻ മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോർട്ടിൽ കൈയേറ്റം നടത്തിയെന്ന ആലപ്പുഴ ജില്ലാ കലക്ടറുടെ നോട്ടീസ് പിൻവലിച്ചു. സംസ്ഥാന സർക്കാറാണ് നോട്ടീസ് പിൻവലിച്ചതായി ഹൈകോടതിയിൽ അറിയിച്ചത്. നോട്ടീസിലെ സർവ്വെ നമ്പർ തെറ്റാണെന്നും പുതിയ നോട്ടീസ് പിന്നീട് നൽകുമെന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.
അതേസമയം, ആലപ്പുഴ കലക്ടർ ടി.വി അനുപമയെ ഹൈകോടതി രൂക്ഷമായി വിമർശിച്ചു. ജില്ലാ കലക്ടർക്ക് ഉത്തരവാദിത്തങ്ങൾ ഉണ്ട്. തുടർച്ചയായി രണ്ടുനോട്ടീസുകൾ തെറ്റി നൽകി. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും ഹൈകോടതി ചോദിച്ചു. ജില്ലാ കലക്ടർ നൽകിയ നോട്ടീസുകൾ ഹൈകോടതി റദ്ദാക്കി.
സർവ്വേ നമ്പറിൽ തെറ്റു പറ്റിയെന്നും പുതിയ നോട്ടീസ് നൽകുമെന്നും സർക്കാർ കോടതിെയ അറിയിച്ചു. സർക്കാറിെൻറ മറുപടിയെ തുടർന്ന് ഇൗ കേസ് കോടതി തീർപ്പാക്കി. കലക്ടറുടെ നോട്ടീസിലെ സർവ്വേ നമ്പർ പ്രകാരമുള്ള ഭൂമി തങ്ങളുടെതല്ലെന്ന വാദമായിരുന്നു എതിർപക്ഷം ഉന്നയിച്ചിരുന്നത്. സർവേ നമ്പർ തെറ്റാണെന്ന് സർക്കാർ കൂടി അംഗീകരിച്ചതോടെ കേസ് തീർപ്പാക്കുകയായിരുന്നു. എന്നാൽ, സർക്കാർ നടപടി തോമസ് ചാണ്ടിയെ സംരക്ഷിക്കാനുള്ള നീക്കമാണെന്ന് കോൺഗ്രസ് ആരോപിച്ചു.
തോമസ് ചാണ്ടി ഡയറക്ടറായ വാട്ടർ വേള്‍ഡ് ടൂറിസം കമ്പനിക്ക് കീഴിലെ ‘ലേക് പാലസ് റിസോര്‍ട്ട്’ നിലം നികത്തിയതായി ആലപ്പുഴ കലക്ടര്‍ ഹൈകോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. നിലം നികത്തിയെന്ന് കണ്ടെത്തിയതിന്റെ ആധികാരിക രേഖകൾ ലഭ്യമാക്കാത്ത സാഹചര്യത്തിൽ നടപടികൾ നിർത്തിെവക്കണമെന്ന് ആവശ്യപ്പെട്ട് വാട്ടർ വേൾഡ് ടൂറിസം കമ്പനിയും മാനേജിങ് ഡയറക്ടർ മാത്യു ജോസഫും ആണ് കോടതിയിൽ ഹരജി നൽകിയത്.
ലേക് പാലസ് റിസോർട്ടിനു വേണ്ടി ബണ്ട് റോഡ് മണ്ണിട്ട് നികത്തിയെന്ന നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന ഹരജിയിൽ ഹൈകോടതി സർക്കാറിന്റെ വിശദീകരണം തേടിയിരുന്നു. റിസോർട്ടിനുവേണ്ടി ബണ്ട് റോഡ് മണ്ണിട്ട് നികത്തി ശക്തിപ്പെടുത്തിയത് 2008ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിന് വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴ സ്വദേശി സുഭാഷ് നൽകിയ ഹരജിയിലാണ് കോട്ടയം വിജിലൻസ് കോടതി കേസെടുക്കാൻ ഉത്തരവിട്ടിരുന്നു.
സർവേ നമ്പറിൽ തെറ്റില്ലെന്ന് കോടതിയെ അറിയിക്കും -കലക്ടർ
ആലപ്പുഴ: മുൻ മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോർട്ടിലേക്ക് പൊതുസ്ഥലം നികത്തി റോഡ് നിർമിച്ചെന്ന കേസിൽ റിസോർട്ടിെൻറ നടത്തിപ്പുകാരായ കമ്പനിക്ക് രണ്ടാമത് നൽകിയ നോട്ടീസിൽ സർവേ നമ്പർ തെറ്റായിട്ടല്ല നൽകിയതെന്ന് കലക്ടർ ടി.വി. അനുപമ. ആദ്യം നൽകിയ നോട്ടീസിലെ പിശക് രണ്ടാമത് നൽകിയപ്പോൾ തിരുത്തിയിരുന്നു. പിഴവിെല്ലന്ന കാര്യം കോടതിയെ േബാധ്യപ്പെടുത്തുമെന്നും ഉത്തരവ് ലഭിച്ചാലുടൻ അക്കാര്യം നിർവഹിക്കുമെന്നും കലക്ടർ പറഞ്ഞു. രണ്ടാമത്തെ നോട്ടീസിൽ തെറ്റില്ലെന്ന വിശ്വാസമാണുള്ളത്. എന്തായാലും കോടതി ഉത്തരവ് കിട്ടാതെ അതേക്കുറിച്ച് പറയാൻ കഴിയിെല്ലന്നും അവർ പറഞ്ഞു.
Lake Palace by Madhyamam on Scribd
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.