മു​ഹ​മ്മ​ദ് ഹം​ദു​ല്ല സ​ഈ​ദ്

ലക്ഷദ്വീപ്: വോട്ട് ഏകീകരണം കോൺഗ്രസിന് നേട്ടമായി

കൊ​ച്ചി: ല​ക്ഷ​ദ്വീ​പി​ൽ മു​ഹ​മ്മ​ദ് ഹം​ദു​ല്ല സ​ഈ​ദി​ന്‍റെ ജ​യ​ത്തി​ന് നി​ർ​ണാ​യ​ക​മാ​യ​ത് എ​ൻ.​ഡി.​എ വി​രു​ദ്ധ വി​കാ​ര​ത്തി​നൊ​പ്പം കോ​ൺ​ഗ്ര​സ് വോ​ട്ടു​ക​ൾ ഏ​കീ​ക​രി​ക്കാ​നാ​യ​ത്.

ക​ഴി​ഞ്ഞ ര​ണ്ട് ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ സം​ഭ​വി​ച്ച​തു​പോ​ലെ കോ​ൺ​ഗ്ര​സ് വോ​ട്ടു​ക​ൾ ചി​ത​റി​പ്പോ​കാ​തെ ഒ​രു​മി​പ്പി​ക്കാ​ൻ ഇ​ത്ത​വ​ണ പാ​ർ​ട്ടി​ക്ക് ക​ഴി​ഞ്ഞു.

ഓ​രോ ദ്വീ​പി​ലു​മു​ണ്ടാ​യി​രു​ന്ന വോ​ട്ടു​ക​ൾ കോ​ൺ​ഗ്ര​സ് തി​രി​ച്ചു​പി​ടി​ച്ച​പ്പോ​ൾ മൂ​ന്ന് ദ്വീ​പി​ൽ ആ​ധി​പ​ത്യം പൂ​ർ​ണ​മാ​യി വി​ടാ​തെ സൂ​ക്ഷി​ക്കാ​ൻ എ​ൻ.​സി.​പി-​എ​സ് സ്ഥാ​നാ​ർ​ഥി​യും സി​റ്റി​ങ് എം.​പി​യു​മാ​യി​രു​ന്ന മു​ഹ​മ്മ​ദ് ഫൈ​സ​ലി​ന് സാ​ധി​ച്ചു.

എ​ൻ.​സി.​പി-​എ​സ് ഭ​രി​ച്ചി​രു​ന്ന കി​ൽ​ത്താ​ൻ, അ​മി​നി, ക​ൽ​പേ​നി വി​ല്ലേ​ജ് ദ്വീ​പ് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വോ​ട്ടു​ക​ൾ കു​റ​ഞ്ഞെ​ങ്കി​ലും അ​വ​ർ ത​ന്നെ ലീ​ഡ് ചെ​യ്തു. അ​തേ​സ​മ​യം, 2019ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ലീ​ഡ് ചെ​യ്ത ചെ​ത്ത്​​ല​ത്ത്, ക​വ​ര​ത്തി, അ​ഗ​ത്തി ദ്വീ​പു​ക​ളി​ൽ പി​ന്നി​ലാ​യി. ഇ​ത​ട​ക്കം ഏ​ഴ് വി​ല്ലേ​ജ് ദ്വീ​പ് പ​ഞ്ചാ​യ​ത്തു​ക​ളും ഭ​രി​ച്ചി​രു​ന്ന​ത് കോ​ൺ​ഗ്ര​സാ​ണ്. അ​വ​രു​ടെ പ​ര​മ്പ​രാ​ഗ​ത വോ​ട്ടു​ക​ൾ ഇ​ത്ത​വ​ണ വോ​ട്ടു​പെ​ട്ടി​യി​ൽ തി​രി​ച്ചെ​ത്തി.

കോ​ൺ​ഗ്ര​സ് ക​ഴി​ഞ്ഞ ത​വ​ണ 79 വോ​ട്ടി​ന് ലീ​ഡ് ചെ​യ്ത ബി​ത്ര​യി​ൽ 111 വോ​ട്ട്, 252 വോ​ട്ടി​ന് ലീ​ഡ് ചെ​യ്ത ക​ട​മ​ത്ത് 696 വോ​ട്ട്, 736 വോ​ട്ട് ലീ​ഡു​ണ്ടാ​യി​രു​ന്ന ആ​ന്ത്രോ​ത്തി​ൽ 1339 വോ​ട്ട്, 76 വോ​ട്ട് ലീ​ഡു​ണ്ടാ​യി​രു​ന്ന മി​നി​ക്കോ​യി​യി​ൽ 494 എ​ന്നി​ങ്ങ​നെ വോ​ട്ടു​യ​ർ​ത്താ​ൻ ഹം​ദു​ല്ല സ​ഈ​ദി​നാ​യി.

69 വോ​ട്ട് പി​ന്നി​ലാ​യി​രു​ന്ന ചെ​ത്ത്​​ല​ത്തി​ൽ 65 വോ​ട്ട്, 215 വോ​ട്ടി​ന് പി​ന്നി​ലാ​യി​രു​ന്ന ക​വ​ര​ത്തി​യി​ൽ 322, 124 വോ​ട്ടി​ന് പി​ന്നി​ലാ​യി​രു​ന്ന അ​ഗ​ത്തി​യി​ൽ 438 എ​ന്നി​ങ്ങ​നെ വോ​ട്ടു​ക​ൾ​ക്ക് ലീ​ഡ് ചെ​യ്യാ​നും ഇ​ത്ത​വ​ണ ക​ഴി​ഞ്ഞു.

ആ​കെ 201 വോ​ട്ടു​മാ​ത്രം കി​ട്ടി​യ എ​ൻ.​സി.​പി അ​ജി​ത് പ​വാ​ർ വി​ഭാ​ഗം സ്ഥാ​നാ​ർ​ഥി ടി.​പി. യൂ​സു​ഫി​ന് മു​ഹ​മ്മ​ദ് ഫൈ​സ​ലി​ന്‍റെ വോ​ട്ടു​ക​ളി​ൽ വി​ള്ള​ലു​ണ്ടാ​ക്കാ​നാ​യി​ല്ല. 13 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഒ​മ്പ​ത് ത​വ​ണ​യും കോ​ൺ​ഗ്ര​സി​നെ ചേ​ർ​ത്തു​പി​ടി​ച്ച മ​ണ്ഡ​ല​മാ​ണ് ല​ക്ഷ​ദ്വീ​പ്. 

Tags:    
News Summary - Lakshadweep- Consolidation of votes is a gain for Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.