കൊച്ചി: ലക്ഷദ്വീപിൽ അത്യാസന്ന നിലയിലായ ഗർഭിണിക്ക് നാവികസേനയുടെ രക്ഷാദൗത്യത് തിൽ അടിയന്തര വൈദ്യസഹായം. ആന്ത്രോത്തിലെ ഇന്ദിരഗാന്ധി ആശുപത്രിയിൽ ചികിത്സയിൽ കഴി ഞ്ഞ യുവതിയെയാണ് നാവികസേനയുടെ കപ്പലിൽ കവരത്തിയിലെത്തിച്ച് അടിയന്തര ശസ്ത്ര ക്രിയക്ക് വിധേയയാക്കിയത്.
ആശുപത്രി ഡയറക്ടറാണ് വെള്ളിയാഴ്ച രാത്രിയോടെ കെ ാച്ചിയിലെ ദക്ഷിണ നാവികസേന ആസ്ഥാനവുമായി ബന്ധപ്പെട്ട് സഹായം തേടിയത്. ആരോഗ്യനി ല സങ്കീർണമായ 23കാരിയായ ഗർഭിണിക്ക് അടിയന്തരമായി സിസേറിയൻ വേണമെന്നും ആന്ത്രോത്തിൽ ആവശ്യമായ സൗകര്യങ്ങളില്ലാത്തതിനാൽ കവരത്തിയിൽ എത്തിക്കണമെന്നുമായിരുന്നു ആവശ്യം.
ദ്വീപിലെ ഹെലികോപ്ടർ പ്രവർത്തനക്ഷമമല്ലാത്തതിനാൽ യുവതിയെ വ്യോമമാർഗം കൊണ്ടുപോകുക സാധ്യമായിരുന്നില്ല. തുടർന്ന്, ലക്ഷദ്വീപിലെ നേവൽ ഓഫിസർ ഇൻചാർജും ആന്ത്രോത്തിലെ നേവൽ ഡിറ്റാച്മെൻറും ദക്ഷിണ നാവിക കമാൻഡിെൻറയും ദ്വീപ് ഭരണകൂടത്തിെൻറയും സഹായത്തോടെ യുവതിയെ ഉടൻ കവരത്തിയിലേക്ക് കൊണ്ടുപോകാൻ തീരുമാനിക്കുകയായിരുന്നു.
ദക്ഷിണ നാവിക കമാൻഡ് വാടകക്കെടുത്ത് ഉപയോഗിക്കുന്ന എം.വി ട്രൈറ്റൻ ലിബർട്ടി എന്ന കപ്പൽ ഈ സമയം കവരത്തിയിൽ ഉണ്ടായിരുന്നു. നിലവിലെ ദൗത്യം നിർത്തിവെച്ച് പരാമവധി വേഗതയിൽ ആന്ത്രോത്തിലേക്ക് പുറപ്പെടാൻ കപ്പലിന് കൊച്ചിയിൽനിന്ന് നിർദേശം നൽകി. രാത്രി ഒമ്പതിന് യുവതിയും മെഡിക്കൽ സംഘവുമായി ആന്ത്രോത്തിൽനിന്ന് യാത്രതിരിച്ച കപ്പൽ ശനിയാഴ്ച പുലർച്ച നാലിന് കവരത്തിയിൽ എത്തി.
രാവിലെ ആറിന് യുവതിക്ക് സിസേറിയൻ നടത്തി പെൺകുഞ്ഞിനെ പുറത്തെടുത്തു. ഈ മാസം 16ന് അത്യാസന്ന നിലയിലായ മറ്റൊരു യുവതിയെ നാവികസേനയുടെ ഹെലികോപ്ടറിൽ ഇങ്ങനെ കവരത്തിയിൽനിന്ന് കൊച്ചിയിലെത്തിച്ച് ചികിത്സ നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.