നെടുമ്പാശ്ശേരി: ദിലീപിെൻറ ചാലക്കുടിയിലെ ഡി- സിനിമാസ് തിയറ്റർ സമുച്ചയത്തിന് സർക്കാർഭൂമി കൈയേറിയെന്ന പരാതിയിൽ തുടരന്വേഷണം അട്ടിമറിച്ചത് ഇടതുമുന്നണിയിലെ പ്രമുഖ ഘടകകക്ഷിയുടെ മന്ത്രിയെന്ന്. ദിലീപുമായി ചെറുപ്പംമുതലേ സൗഹൃദമുണ്ടായിരുന്ന, മഞ്ജു വാര്യരുമായുള്ള വിവാഹത്തിനുൾപ്പെടെ മുൻപന്തിയിൽ നിന്ന ആലുവയിലെ അഭിഭാഷകനായിരുന്ന കെ.സി. സന്തോഷാണ് ഭൂമി കൈയേറിയെന്ന പരാതി നൽകിയത്. ഉദ്യോഗസ്ഥർ വേണ്ടവിധം പരിഗണിക്കാതിരുന്നതിനെത്തുടർന്ന് ഹൈകോടതിയിൽ പരാതി നൽകി. ഹൈകോടതി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് തുടർപരിശോധന നടത്തി നടപടിയെടുക്കാൻ നിർദേശിച്ചെങ്കിലും നടപടികൾ മന്ത്രി ഇടപെട്ട് മരവിപ്പിെച്ചന്നാണ് ആക്ഷേപം.
ഈ ഭൂമിയുമായി ബന്ധപ്പെട്ട രേഖകളൊക്കെ സന്തോഷ് വിവരാവകാശ നിയമപ്രകാരം ശേഖരിച്ചിരുന്നു. ഇദ്ദേഹം നൽകിയ പരാതിയിൽ പ്രത്യേക അദാലത്തും സംഘടിപ്പിച്ചതാണ്. ഇതിനിടെ, സന്തോഷിനെക്കൊണ്ട് പരാതി പിൻവലിപ്പിക്കാൻ ചില ഭീഷണി ഉണ്ടായി. പ്രതിഫലമായി മന്ത്രി നിർദേശിച്ച ഒരാൾക്ക് ‘കട്ടപ്പനയിലെ ഋത്വിക്റോഷൻ’ സിനിമയിൽ അഭിനയിക്കാൻ അവസരം ഉണ്ടാക്കിക്കൊടുെത്തന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.