തൊടുപുഴ: തോട്ടം ഭൂമി ഏറ്റെടുക്കുന്നതിനെതിരെ സി.പി.എം പരസ്യമായി രംഗത്തുവന്നതോടെ വെട്ടിലായത് സി.പി.െഎയും റവന്യൂവകുപ്പും. എൽ.ഡി.എഫിൽ ആലോചിക്കും മുേമ്പ വിഷയത്തിൽ സി.പി.എം പരസ്യനിലപാടെടുത്തതാണ് സി.പി.െഎയെ ബുദ്ധിമുട്ടിലാക്കുന്നത്. എന്നാൽ, ആേലാചിക്കാതെ നടപടിയിലേക്ക് നീങ്ങിയതിന് മറുപടിയാണ് സി.പി.എമ്മിേൻറത്.
അനധികൃതമായി വിവിധ കമ്പനികൾ കൈവശം വെച്ചിട്ടുള്ള തോട്ടങ്ങൾ ഏറ്റെടുക്കണമെന്ന നിലപാടാണ് സി.പി.െഎ ജില്ല നേതൃത്വത്തിന്. എന്നാൽ, മൂന്നാർ വിഷയത്തിലുണ്ടായ ഏറ്റുമുട്ടൽ, തുടരാൻ സംസ്ഥാന നേതൃത്വത്തിന് താൽപര്യമില്ല. ഇൗ സാഹചര്യത്തിലാണ്, സ്പെഷൽ ഒാഫിസർ രാജമാണിക്യം ഒഴിപ്പിക്കൽ നോട്ടീസ് നൽകിയ തോട്ടങ്ങളുടെ കാര്യത്തിൽ നിലപാട് വ്യക്തമാക്കാതെ സി.പി.െഎ മുന്നോട്ടുപോകുന്നത്.
അതേസമയം, നിലപാടെടുക്കാതെ കഴിയുകയുമില്ല. സി.പി.എമ്മിെൻറ നിലപാടിനൊപ്പം നിൽക്കുകയോ കണ്ണടക്കുകയോ ചെയ്താൽ ‘മൂന്നാർ ’പാർട്ടിക്ക് നൽകിയ പ്രതിഛായ നഷ്ടപ്പെടുത്തലാകും. ഇൗ സാഹചര്യത്തിലാണ് കത്തിനിൽക്കുന്ന വിഷയമായിട്ടും ശനിയാഴ്ച നടന്ന പാർട്ടി സംസ്ഥാന എക്സിക്യൂട്ടിവിൽ ഇക്കാര്യം ചർച്ചയാകാതിരുന്നത്. ഇൗ മാസം27ന് സസ്ഥാന എക്സിക്യൂട്ടിവും 28ന് സംസ്ഥാന കൗൺസിൽ യോഗവും ചേരുന്നുണ്ട്.
ഇതിൽ സി.പി.എമ്മുമായി സമരസപ്പെടുന്ന നിലപാടിനോ അതല്ലെങ്കിൽ തോട്ടം ഒഴിപ്പിലിന് കർശന നിലപാടിനോ തീരുമാനമുണ്ടായേക്കും. റവന്യൂ-വനം അടക്കം സി.പി.െഎ ഭരിക്കുന്ന വകുപ്പുകളെ പ്രതിക്കൂട്ടിൽ നിർത്തി ജില്ലയിൽ ജനകീയ സമരങ്ങൾക്ക് സി.പി.എം നേതൃത്വം നൽകിവരുന്നത്, സി.പി.െഎയെ തളക്കുകയയെന്ന ലക്ഷ്യത്തോടെയാണ്. ഇൗ സമരങ്ങൾക്ക് രാഷ്ട്രീയേതര പ്രസ്ഥാനങ്ങൾ പിന്തുണനൽകുന്നത് സി.പി.െഎെയ അലോസരപ്പെടുത്തുന്നു.
സ്വാതന്ത്ര്യത്തിനുമുമ്പ് വിദേശകമ്പനികൾ കൈവശംവെച്ച തോട്ടഭൂമി തിരിച്ചുപിടിക്കാൻ, പീരുമേട്, ഏലപ്പാറ, പെരിയാർ വില്ലേജുകളിലാണ് സ്പെഷൽ ഒാഫിസർ എം.ജി. രാജമാണിക്യം കഴിഞ്ഞദിവസം ഉത്തരവിട്ടത്. ഒഴിഞ്ഞുപോകാൻ പതിനഞ്ച് ദിവസത്തെ സമയം നൽകിയും അതല്ലെങ്കിൽ മുന്നറിയിപ്പില്ലാതെ കർശനനടപടി അറിയിച്ചുമായിരുന്നു നോട്ടീസ്. 1958 ലെ ഭൂ സംരക്ഷണചട്ടം 11ാം വകുപ്പ് പ്രകാരമായിരുന്നു ഇത്. എന്നാൽ ഇതിനുപിന്നാലെ ഇത് നടപ്പില്ലെന്ന് സൂചന നൽകി, മന്ത്രി എം.എം മണിയും പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പരസ്യമായി രംഗത്തുവരുകയായിരുന്നു. ഭൂമി ഏറ്റെടുക്കുന്നത് മലയെടുത്ത് മടിയിൽ വെക്കുന്നപോലെയാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. സർക്കാർ അത്തരത്തിലൊരു തീരുമാനവും എടുത്തിട്ടില്ല. തോട്ടം ഏറ്റെടുക്കാൻ നോട്ടീസ് നൽകിയത് സർക്കാർ നിലപാടല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കുത്തകപ്പാട്ടഭൂമി ഏറ്റെടുത്ത് ഒന്നും ചെയ്യാനാകില്ല. തോട്ടഭൂമി ഏറ്റെടുത്താൽ അരാജകത്വം ഉണ്ടാകും. അനവധി പേർക്ക് തൊഴിൽ നഷ്ടമാകുെമന്നും മണി തുറന്നടിച്ചു. തോട്ടങ്ങൾ ഏറ്റെടുക്കുന്നത് എൽ.ഡി.എഫിൽ ചർച്ചചെയ്തിട്ടില്ലെന്നും സർക്കാർ ഇങ്ങനെ തീരുമാനിച്ചിട്ടില്ലെന്നുമായിരുന്നു കോടിയേരിയുടെ പ്രതികരണം. ഏതെങ്കിലും ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയിട്ടുണ്ടാകാമെങ്കിലും പരിശോധിച്ച് തീരുമാനമെടുക്കേണ്ടത് സർക്കാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇൗ വിഷയത്തിലാണ് കാനം അടക്കം സി.പി.െഎ നേതാക്കളാരും ഇതുവെര പ്രതികരിക്കാത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.