മൂവാറ്റുപുഴ: കോതമംഗലം സബ് രജിസ്ട്രാർ ഓഫിസിെൻറ പരിധിയിൽപെട്ട കോട്ടപ്പടിയിലെ 25 ഏക്കർ സ്ഥലം വിൽക്കരുതെന ്ന് ആവശ്യപ്പെട്ട് മൂവാറ്റുപുഴ മുൻസിഫ് കോടതിയിൽ നൽകിയ അന്യായത്തിൽ എറണാകുളം-അങ്കമാലി അതിരൂപത ആർച് ബിഷപ് കർദിനാൾ ജോർജ് ആലഞ്ചേരിക്ക് നോട്ടീസ്. സ്ഥലം വിൽക്കരുതെന്ന ആവശ്യം കോടതി തിങ്കളാഴ്ച പരിഗണിക്കും. അങ്കമ ാലി അതിരൂപത മുൻ പാസ്റ്ററൽ കൗൺസിൽ അംഗം ജോസഫിെൻറ മകൻ മാർട്ടിനാണ് അന്യായക്കാരൻ. അഡ്വക്കറ്റ് കമീഷണറെ സ്ഥല ത്തേക്ക് അയക്കണമെന്ന ഹരജിക്കാരെൻറ ആവശ്യം കോടതി അംഗീകരിച്ചു.
എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുള്ള മുഴുവൻ സ്ഥാവര ജംഗമ സ്വത്തുക്കളും ഇടവകാംഗങ്ങളുടെയും വിശ്വാസികളുടെയുമാണ്. രൂപതയുടെ സ്വത്തുക്കൾ കൈകാര്യം ചെയ്യാനുള്ള വ്യവസ്ഥകൾ കാനോൻ നിയമത്തിലും എറണാകുളം-അങ്കമാലി അതിരൂപത നിയമസംഹിതയിലും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. വസ്തുക്കൾ നമ്പർ ആധാരപ്രകാരം എറണാകുളം അതിരൂപതക്കുവേണ്ടി ബിഷപ്പിെൻറ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. ആധാരത്തിൽ ബിഷപ്പിെൻറ പേരുണ്ടെങ്കിലും പട്ടികവസ്തുക്കളിൽ വ്യക്തിപരമായി ബിഷപ്പിന് അധികാര അവകാശങ്ങളില്ല.
വസ്തുക്കൾ നോക്കിനടത്താൻ ചുമതലപ്പെടുത്തിയിരുന്നത് ബിഷപ്പിനെയാണ്. പട്ടികവസ്തു റബർ തോട്ടമാണ്. മെഡിക്കൽ പ്രോജക്ട് എന്ന ബോർഡ് വസ്തുവിൽ സ്ഥാപിച്ചിട്ടുണ്ട്. വസ്തുവകകൾ വാങ്ങുേമ്പാൾ പാലിക്കേണ്ട കാനോൻ നിയമങ്ങൾ ഈ വസ്തുവിെൻറ കാര്യത്തിൽ പാലിച്ചില്ലായെന്നും ഹരജിയിൽ പറയുന്നു. സാധാരണ അതിരൂപതയുടെ അധികാരപരിധിയിലാണ് വസ്തുക്കൾ വാങ്ങുക. എന്നാൽ, ബിഷപ് ദുരുദ്ദേശ്യത്തോടെ കോതമംഗലം രൂപതയുടെ പരിധിയിൽപെട്ട വസ്തു വാങ്ങിയെന്നും പരാതിയിൽ പറയുന്നു.
മൂവാറ്റുപുഴ ബാറിലെ മുതിർന്ന അഭിഭാഷകനെ കമീഷണറായി ചുമതലപ്പെടുത്തിയ കോടതി അന്യായപട്ടിക വസ്തുവിെൻറയും സമീപ വസ്തുക്കളുടെയും കിടപ്പ് കാണിക്കുന്ന റഫ് സ്കെച് തയാറാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.