പാലക്കാട്: അട്ടപ്പാടിയിൽ 17 വർഷത്തിനുശേഷം മറ്റൊരു ആദിവാസി പട്ടയമേളക്ക് അരങ്ങൊരുങ്ങുേമ്പാൾ റവന്യൂ വകുപ്പ് കൈയാളുന്ന സി.പി.െഎക്ക് ചോലക്കാട് എന്ന ഗ്രാമം തലവേദനയാകുന്നു. അഗളി ഗ്രാമപഞ്ചായത്തിൽ കള്ളമല വില്ലേജ് പരിധിയിലെ ഇൗ ഗ്രാമത്തിലെ 11 കുടുംബങ്ങൾക്കാവശ്യം പട്ടയമല്ല, ഉള്ള പട്ടയഭൂമിക്ക് കരമടക്കാനുള്ള അനുമതിയാണ്. സി.പി.െഎ തന്നെ കൈകാര്യം ചെയ്യുന്ന വനംവകുപ്പിെൻറ ഉടക്കാണ് കാരണം. പ്രശ്നം പരിഹരിക്കണെമന്ന് പാർട്ടി കീഴ്ഘടകം ആവശ്യപ്പെട്ടിട്ടും അനുകൂല നിലപാടെടുക്കാൻ നേതൃത്വത്തിനായിട്ടില്ല.
ദലിതരുൾപ്പെടെയുള്ള ആദ്യകാല കുടിയേറ്റക്കാരടക്കമുള്ള കുടുംബങ്ങളാണ് ഭൂമി കൈവശമുണ്ടായിട്ടും പ്രയോജനമില്ലാെത വലയുന്നത്. 11 കുടുംബങ്ങൾക്കു പുറമെ ഭൂരേഖകൾ കാണിച്ച് 1998 വരെ കരമടച്ച 39 കുടുംബങ്ങളും കരമടക്കാൻ കഴിയാത്തവരായുണ്ട്. സി.പി.െഎ മുക്കാലി ബ്രാഞ്ച് പരിധിയിലുള്ള ചോലക്കാെട്ട ഇൗ കുടുംബങ്ങളിലധികവും പാർട്ടി അനുകൂലികളാണ്. പ്രശ്നം ഉടൻ പരിഹരിക്കണമെന്ന് കഴിഞ്ഞദിവസം ചേർന്ന ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടിട്ടും മുകൾത്തട്ടിൽനിന്ന് അനുകൂല പ്രതികരണമുണ്ടായിട്ടില്ല.
തിങ്കളാഴ്ച പട്ടയമേളക്കെത്തുന്ന സി.പി.െഎ നിയമസഭകക്ഷി നേതാവ് കൂടിയായ മന്ത്രി ഇ. ചന്ദ്രശേഖരനെ നേരിൽകണ്ട് വിഷയമുന്നയിക്കാനാണ് കീഴ്ഘടകത്തിെൻറ തീരുമാനം. വി.എസ് മന്ത്രിസഭയിൽ റവന്യൂ, വനം വകുപ്പ് കൈകാര്യം ചെയ്തിരുന്ന കെ.പി. രാജേന്ദ്രനും ബിനോയ് വിശ്വവും 2010ൽ അട്ടപ്പാടിയിലെത്തി പരിഹാര നിർദേശം നൽകിയിട്ടും കാര്യമുണ്ടായിരുന്നില്ല. ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഉദ്ഘാടനം ചെയ്ത പട്ടയവിതരണം ഫലത്തിൽ പരാജയമായതും രണ്ടാം മേളയുടെ സംഘാടകർ നേരിടുന്ന പ്രശ്നമാണ്.
വെള്ളകുളം ഉൗരിന് മുകളിൽ പന്താടിമറ്റത്ത് 500 ആദിവാസി കുടുംബങ്ങൾക്ക് ഒന്ന് മുതൽ അഞ്ച് വരെ എക്കർ ഭൂമി അന്ന് നൽകിയെങ്കിലും ഒരു ആദിവാസി പോലും ഇതുപയോഗിച്ചില്ല. വാസയോഗ്യമല്ലാത്തത് നൽകിയതാണ് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.