തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങൾ സംബന്ധിച്ച അപേക്ഷകൾ പരിശോധിച്ച് തീർപ്പാക്കാൻ വിവിധ വകുപ്പുകളുടെ സംയുക്ത ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. വിഷയങ്ങളിൽ ഉടൻ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. ഇതിനായി റവന്യൂ, വനം വകുപ്പുകളും കെ.എസ്.ഇ.ബിയും ജില്ല കലക്ടറും ഇടപെടും. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഇതുസംബന്ധിച്ച നിർദേശം നൽകി.
കാര്‍ഡമം ഹില്‍ റിസർവില്‍ ഭൂമി പതിച്ചുനല്‍കുന്നതിന് കേന്ദ്ര സര്‍ക്കാറിന്റെ അനുമതി ലഭിച്ച ഭൂമിയുടെ പ്രത്യേക പട്ടിക ഉടൻ ലഭ്യമാക്കി ലാൻഡ് രജിസ്റ്ററില്‍ ചട്ടം 2 (എഫ്) പ്രകാരമുള്ള നിബന്ധനകള്‍ പാലിക്കുന്ന കൈവശങ്ങള്‍ക്ക് പട്ടയം അനുവദിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. 20384.59 ഹെക്ടർ ഭൂമിക്കാണ് അനുമതിയുള്ളത്.
ഇതിൽ പട്ടയം നൽകാൻ ബാക്കിയുള്ളവയിൽ റവന്യൂ, വനം വകുപ്പുകളും ജില്ല കലക്ടറും കെ.എസ്.ഇ.ബിയും ചേർന്ന് തീരുമാനമെടുക്കും. പതിനായിരത്തോളം ഹെക്ടർ ഭൂമിക്ക് ഇങ്ങനെ പട്ടയം നൽകാനാകുമെന്ന് യോഗം വിലയിരുത്തി. പട്ടയ ഭൂമിയിൽനിന്ന് ഉടമസ്ഥർക്ക് മരം മുറിക്കാൻ കഴിയാത്ത അവസ്ഥ പരിശോധിക്കാൻ റവന്യൂ, വനം മന്ത്രിമാർ യോഗം ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.