തൊടുപുഴ: ഇടുക്കിയിലെ ഭൂവിഷയങ്ങളിൽ ശാശ്വത പരിഹാരം ആവശ്യപ്പെട്ട് യു.ഡി.എഫ് ഇൗ മാസം 28ന് ജില്ലയിൽ ഹർത്താൽ ആചരിക്കുമെന്ന് മുന്നണി ഭാരവാഹികളായ എസ്. അശോകൻ, ടി.എം. സലിം എന്നിവർ അറിയിച്ചു.
മൂന്നാർ മേഖലയിലെ എട്ട് വില്ലേജുകളിലെ നിരോധന ഉത്തരവുകൾ പിൻവലിക്കുക, പത്തുചെയിൻ മേഖലയിലും ഉപേക്ഷിക്കപ്പെട്ട പദ്ധതി മേഖലയിലും എല്ലാ കർഷകർക്കും പട്ടയം നൽകുക, യു.ഡി.എഫ് സർക്കാർ സമർപ്പിച്ച റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ കസ്തൂരിരംഗൻ റിപ്പോർട്ട് സംബന്ധിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുക, പെേട്രാളിയം ഉൽപന്നങ്ങളുടെ വില വർധന പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെ ഹർത്താൽ.
പാൽ, പത്രം, കുടിവെള്ളം, ആശുപത്രികൾ, മെഡിക്കൽ ഷോപ്പുകൾ, പരീക്ഷകൾ തുടങ്ങിയ അത്യാവശ്യമേഖലകളും വിവാഹം, മരണം മുതലായ അടിയന്തര ചടങ്ങുകളും വിവിധ തീർഥാടനങ്ങളും ഹർത്താലിൽനിന്ന് ഒഴിവാക്കിയതായും ജില്ല ചെയർമാൻ എസ്. അശോകൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.