തൊടുപുഴ: എട്ട് വില്ലേജുകളിലെ നിരോധന ഉത്തരവുകൾ പിൻവലിക്കണമെന്നും ദേവികുളം, പീരുമേട് താലൂക്കുകളിലെ പട്ടയ നടപടി ഉൗർജിതപ്പെടുത്തണമെന്നും പത്തുചെയിൻ മേഖലയിൽ ഒരു ചെയിൻപോലും ഒഴിവാക്കാതെ എല്ലാവർക്കും പട്ടയം നൽകണമെന്നും അടക്കം ആവശ്യങ്ങൾ ഉന്നയിച്ച് ഇൗ മാസം 25ന് ഇടുക്കി ജില്ലയിൽ ഹർത്താൽ നടത്തുെമന്ന് യു.ഡി.എഫ് ജില്ല ചെയർമാൻ എസ്. അശോകൻ, കൺവീനർ ടി.എം. സലിം എന്നിവർ അറിയിച്ചു.
പട്ടയഭൂമിയിൽ കർഷകർ നട്ടുവളർത്തിയ വൃക്ഷങ്ങൾ വെട്ടിമാറ്റാൻ അനുവദിക്കണമെന്നും പട്ടയ ഭൂമിയിൽ പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കാത്ത വിധം അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ നിർമാണപ്രവർത്തനങ്ങൾക്ക് അനുമതി നൽകണമെന്നും അടക്കം ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താലിന് ആഹ്വാനം. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. ഭൂപ്രശ്നങ്ങൾ ബാധകമല്ലാത്ത തൊടുപുഴ നിയോജക മണ്ഡലത്തെ ഹർത്താലിൽനിന്ന് ഒഴിവാക്കിയതായും യു.ഡി.എഫ് നേതാക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.