തിരുവനന്തപുരം: ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കാൻ പുതിയ സംവിധാനം ജൂലൈ ഒന്നുമുതൽ നിലവിൽവരും. 27 റവന്യൂ ഡിവിഷനൽ ഓഫിസർമാർക്ക് (ആർ.ഡി.ഒ) പുറമേ 78 താലൂക്കുകളിലായി ഓരോ ഡെപ്യൂട്ടി കലക്ടറും തരംമാറ്റ അപേക്ഷകൾ കൈകാര്യം ചെയ്യും.
അപേക്ഷകൾ കുറവായ ചില താലൂക്കുകളുടെ അധികച്ചുമതല കൂടി ഡെപ്യൂട്ടി കലക്ടർമാർക്ക് നൽകുമെന്നതിനാൽ ഫലത്തിൽ 71 ഡെപ്യൂട്ടി കലക്ടർമാർക്കാകും ഇതിന് അധികാരം വരുക. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ ആർ.ഡി.ഒ എന്ന നിർവചനത്തിൽ റവന്യൂ ഡിവിഷനൽ ഓഫിസർ എന്നാൽ ‘ഡെപ്യൂട്ടി കലക്ടർ തസ്തികയിൽ താഴെയല്ലാത്ത സർക്കാർ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ’ എന്ന് ഭേദഗതി വന്ന സാഹചര്യത്തിലാണിത്.
ഡെപ്യൂട്ടി കലക്ടർമാരെ സഹായിക്കാൻ 68 ജൂനിയർ സൂപ്രണ്ട്, 181 ക്ലർക്ക് തസ്തികകൾ നേരത്തേ സൃഷ്ടിച്ചിരുന്നു. 123 സർവേയർമാരെ താൽക്കാലികമായി നിയമിക്കാനും 220 വാഹനങ്ങൾ വാടകക്കെടുക്കാനും ഉത്തരവിറക്കിയിരുന്നതായി മന്ത്രി കെ. രാജൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.