കൊച്ചി: 2018 ലെ തണ്ണീര്‍ത്തട സംരക്ഷണ നിയമം (ഭേദഗതി) പ്രകാരം ഭൂമി തരം മാറ്റത്തിന് ആഗസ്റ്റ് 31 വരെ സമര്‍പ്പിച്ചിരിക്കുന്ന ഫോം 5, ഫോം 6 (25 സെന്റില്‍ താഴെ) അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിനു താലൂക്ക് അടിസ്ഥാനത്തില്‍ അദാലത്തുകള്‍ സംഘടിപ്പിക്കുന്നു. എറണാകുളം ജില്ലയിലെ ഏഴ് താലൂക്ക് കേന്ദ്രങ്ങളില്‍ അദാലത്തുകള്‍ നടത്തുന്നു.
മൂവാറ്റുപുഴ (നവംബര്‍ ഏഴിന് രാവിലെ പത്തു മുതല്‍), കോതമംഗലം (നവംബര്‍ എട്ട് രാവിലെ പത്തു മുതല്‍), കൊച്ചി (നവംബര്‍ 11 രാവിലെ 10 മുതല്‍), കുന്നത്തുനാട് (നവംബര്‍ 12 രാവിലെ 10 മുതല്‍), ആലുവ (നവംബര്‍ 13 രാവിലെ 10 മുതല്‍), പറവൂര്‍ (നവംബര്‍ 14 രാവിലെ 10 മുതല്‍), കണയന്നൂര്‍ (നവംബര്‍ 15 രാവിലെ 10 മുതല്‍) എന്നിങ്ങനെയാണ് അദാലത്ത്.
അദാലത്തുകളിലേക്കു പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതില്ലാത്തതും ആഗസ്റ്റ് 31 വരെ സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷകളില്‍ തീരുമാനം എടുക്കുകയാണ് ചെയ്യുന്നത്. അദാലത്തുകളില്‍ പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. ഭൂമി തരംമാറ്റ അപേക്ഷകളുടെ വിവരങ്ങള്‍ അറിയുന്നതിനായി കലക്ടറേറ്റില്‍ ആരംഭിച്ച അന്വേഷണ കൗണ്ടറിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്. അപേക്ഷ വിവരങ്ങള്‍ അറിയുന്നതിനു അക്ഷയ കേന്ദ്രങ്ങളെ സമീപിക്കേണ്ടതാണെന്ന് കലക്ടര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.