തിരുവനന്തപുരം: രജിസ്റ്ററിങ് ഉദ്യോഗസ്ഥർ വീടുകളിലെത്തി നടത്തുന്ന ഭൂമികൈമാറ്റ രജിസ്ട്രേഷന് കോവിഡിനെ തുടർന്ന് നിയന്ത്രണമേർപ്പെടുത്തിയതോടെ ഭിന്നശേഷിക്കാരും വൃദ്ധരും രോഗികളായവരും ബുദ്ധിമുട്ടില്‍.
രോഗികളായവരും വൃദ്ധരുമൊക്കെ സ്വത്തുക്കൾ അനന്തരാവകാശികൾക്ക് കൈമാറുന്നതിനും ജീവൻ രക്ഷിക്കാനും രോഗചികിത്സക്കുമായി സ്വത്ത് വിറ്റ് പണം സ്വരൂപിക്കുന്നതിനും വേണ്ടിയാണ് രജിസ്റ്ററിങ് ഉദ്യോഗസ്ഥരെ താമസസ്ഥലത്ത് വിളിച്ചുവരുത്തി കൈമാറ്റങ്ങൾ രജിസ്റ്റർ ചെയ്യുന്നത്.
ഇതിനായി വകുപ്പ് പ്രത്യേക ഫീസും ഈടാക്കുന്നുണ്ട്. ഇത്തരത്തിലുള്ള സംവിധാനത്തിനാണ് കോവിഡിെൻറ പശ്ചാത്തലത്തിൽ നിയന്ത്രണമേര്‍പ്പെടുത്തിയത്. രജിസ്റ്ററിങ് ഉദ്യോഗസ്ഥര്‍ ഭൂവുടമകളുടെ താമസ സ്ഥലത്തെത്തി വസ്തുകൈമാറ്റം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ കിടപ്പുരോഗികള്‍ ആര്.ടി.പി.സി.ആര് ടെസ്റ്റ് ചെയ്ത് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
സാധാരണയായി താമസസ്ഥലത്തുനിന്ന് പുറത്തുപോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് രജിസ്റ്ററിങ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി രജിസ്ട്രേഷന് നടത്തുന്നത്. ഈ സാഹചര്യത്തില്‍ കിടപ്പുരോഗികള്‍ ആര്.ടി.പി.സി.ആര് ടെസ്റ്റ് ചെയ്ത് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നതാണ് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്.
ഭൂവുടമകളുടെ വീട്, ആശുപത്രി, ജയിൽ എന്നിവിടങ്ങളിലെത്തി പ്രതിമാസം അഞ്ഞൂറിലേറെ രജിസ്ട്രേഷനാണ് കേരളത്തില്‍ നടന്നിരുന്നത്. കോവിഡിെൻറ രണ്ടാം വരവിനെ തുടര്‍ന്ന് ഏപ്രില്‍ ആദ്യവാരം മുതല്‍ തന്നെ വസ്തുകൈമാറ്റ രജിസ്ട്രേഷന് നിയന്ത്രണമേര്‍പ്പെടുത്തുകയും വാസസ്ഥല രജിസ്ട്രേഷന് രജിസ്റ്ററിങ് ഉദ്യോഗസ്ഥര്‍ പോകാതാകുകയും ചെയ്തു.
തുടര്‍ന്ന്, ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഭൂമി കൈമാറ്റ രജിസ്ട്രേഷന് പൂര്‍ണമായും നിലച്ചു. നിയന്ത്രണങ്ങളോടെ വീണ്ടും രജിസ്ട്രേഷന് ആരംഭിച്ചപ്പോഴാണ് കിടപ്പുരോഗികളുടെ വസ്തുകൈമാറ്റം തുലാസ്സിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.