ഫാമിന് മുകളിലേക്ക് കുന്നിടിഞ്ഞു; 20 പോത്തുകള്‍ക്ക് ദാരുണാന്ത്യം

മലപ്പുറം: പടിക്കലിന് സമീപം കൂമണ്ണയില്‍ കുന്നിടിഞ്ഞ് സ്വകാര്യ ഫാമിലെ 20 പോത്തുകള്‍ ചത്തു. പെരുവള്ളൂര്‍ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ഫാമിലെ പോത്തുകളാണ് ചത്തത്. ഇന്ന് രാവിലെ ഏഴരക്കായിരുന്നു സംഭവം.

22 പോത്തുകളെ താമസിപ്പിച്ചിരുന്ന ഫാമിന് മുകളിലേക്ക് മണ്ണും പാറക്കല്ലുകളും ഇടിഞ്ഞു വീഴുകയായിരുന്നു. ജെസിബി ഉപയോഗിച്ച് പാറക്കല്ലുകള്‍ മാറ്റിയാണ് ഇവയെ പുറത്തെടുത്തത്. ഏറെക്കാലം മുമ്പ് ഈ പ്രദേശത്ത് മണ്ണെടുത്തിരുന്നു. ഈ ഭാഗത്തു നിന്നാണ് കുന്നിടിഞ്ഞു വീണത്.

പെരുവള്ളൂര്‍ മൂച്ചിക്കല്‍ സ്വദേശികളായ ഷാഫി, മുസ്തഫ എന്നിവരുടെ പോത്തുകളാണ് ദുരന്തത്തില്‍ പെട്ടത്. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയെ തുടര്‍ന്നാണ് കുന്നിടിഞ്ഞത്
 

Tags:    
News Summary - landslide; 20 buffaloes deis- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.