കൊടകര: ബ്ലോക്കിന് കീഴിലെ മലയോര ഗ്രാമമായ മറ്റത്തൂർ പഞ്ചായത്തിലെ വെള്ളിക്കുളങ്ങരക്ക് സമീപമുള്ള ഇത്തനോളിയിൽ മഴവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും.
തുടർന്ന് താഴ്‌വാരത്തെ 11 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. അഞ്ച് കുടുംബങ്ങളെ ബന്ധുവീടുകളിലേയ്ക്കും ആറ് കുടുംബങ്ങളെ വെള്ളിക്കുളങ്ങര യു.പി സ്കൂളിലേക്കുമാണ് മാറ്റിയത്.
കഴിഞ്ഞ ദിവസം വൈകീട്ട് ഏഴ് മണിയോടെയാണ് ഇത്തനോളിക്ക് സമീപമുള്ള മലയിൽ നിന്ന് പൊടുന്നനെ വെള്ളം കുത്തിയൊലിച്ചെത്തിയത്.
ശക്തമായ മഴവെള്ള പ്രവാഹത്തിൽ കോളനിയിലെ വീടുകളിലേയ്ക്ക് വെള്ളം കയറി. മുൻകരുതൽ എന്ന നിലയിലാണ് പ്രദേശത്തെ കുടുംബങ്ങളെ മാറ്റി പാർപ്പിച്ചത്. വെള്ളത്തിന്റെ കുത്തിയൊഴുക്കിൽ റോഡിലെ ടാറിങ്ങും തകർന്നിട്ടുണ്ട്. പഞ്ചായത്ത്, വില്ലേജ് അധികൃതർ ഇടപെട്ടാണ് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.