വർഷത്തിലൊരിക്കലെങ്കിലും കണക്കെടുപ്പ് നടത്തുകേയാ, വിറ്റുവരവുകളും ലാഭചേതങ്ങളും ഒത്തുനോക്കുകയോ ചെയ്യാത്ത ബിസിനസ് സംരംഭം കുത്തുപാളയെടുക്കാൻ അധികകാലം വേണ്ടിവരില്ല. കൃത്യമായ ഒാഡിറ്റിങ് നടത്താത്തവർ വർഷം പ്രതി കുമിഞ്ഞുകൂടുന്ന നഷ്ടം അറിയാതിരിക്കുകയെന്ന ഗർത്തത്തിലേക്കാണ് പലപ്പോഴും ചെന്ന് ചാടുക. ഇപ്രകാരംതെന്നയാണ് മനുഷ്യജീവിതത്തിെൻറയും അവസ്ഥ. ഇടക്കിടെ കണക്കെടുപ്പും ആത്മവിചാരണയും നടക്കുന്നില്ലെങ്കിൽ ജീവിതയാത്ര നഷ്ടക്കച്ചവടത്തിലാണ് അവസാനിക്കുക. അതിനാലാണ് മതങ്ങൾ ആരാധനകളിലൂടെ ജീവിതത്തിെൻറ കണക്കെടുപ്പും വീണ്ടെടുപ്പും നടത്തണമെന്ന് ആവശ്യപ്പെടുന്നത്. ദൈവഭക്തിയാൽ തിളക്കമാർന്നതും കറപുരളാത്തതുമായ സംശുദ്ധ ജീവിതം വീണ്ടെടുക്കാൻ നിശ്ചയിക്കപ്പെട്ട ഇസ്ലാമിലെ വാർഷിക കണക്കെടുപ്പ് മാസമാണ് വിശ്വാസികൾക്ക് പുണ്യ റമദാൻ.
റമദാൻ പരിസമാപ്തിയിലേക്ക് നീങ്ങിയിരിെക്ക, ഇൗ കണക്കെടുപ്പിൽ എത്രകണ്ട് വിജയിച്ചുവെന്ന ചോദ്യമാണ് ഒാരോ വിശ്വാസിയെയും അലേട്ടണ്ടത്. ഒേട്ടറെ അനുഗ്രഹങ്ങളുമായാണ് റമദാൻ മാസെമന്ന അതിഥി കടന്നുവന്നത്. വ്രതാനുഷ്ഠാനം മുഖേന നേടിയെടുക്കേണ്ട ദൈവഭക്തി എന്ന വിശാല ജീവിത നിലപാട് എത്രമാത്രം ആർജിച്ചെടുക്കാനായി എന്നാണ് വിശ്വാസികളുടെ ചിന്തകൾ. ഹിതവും അഹിതവും പരിഗണിക്കാതെ എന്തും വെട്ടിപ്പിടിക്കുകയും സ്വന്തമാക്കുകയും ചെയ്യുന്ന േലാകത്ത് വെടിയലിെൻറ കരുത്ത് പരിശീലിപ്പിക്കുകയായിരുന്നു വ്രതം.
തുടർജീവിതത്തിൽ റമദാെൻറ സദ്ഫലങ്ങൾ നിലനിർത്താൻ കഴിയുന്നത് അനുസരിച്ചായിരിക്കും, റമദാൻ തനിക്ക് ഉപകാരപ്പെട്ടുവോ എന്ന ചോദ്യത്തിെൻറ ഉത്തരം. പകൽനേരത്ത് അന്നപാനീയങ്ങളും ലൈംഗീക വേഴ്ചയും ഉപേക്ഷിക്കുക മാത്രമായിരുന്നില്ല വിശ്വാസികൾ. അസൂയ, പക, ഇൗർഷ്യം, കോപം തുടങ്ങിയ ദുഷ്ചിന്തകൾക്ക് മനസ്സിൽ ഇടം നൽകാതിരുന്ന മാസമാണത്. സൂക്ഷിച്ചുപേയാഗിച്ചില്ലെങ്കിൽ ജീവിതത്തിൽ ഏറെ അപകടം സൃഷ്ടിക്കുന്ന തെൻറ നാക്കിനും വാക്കിനും അവനിട്ട ബ്രേക്ക് മാതൃകാപരമാണ്.
വ്രതം വഴി കരഗതമായ ഭക്തിയും അടുക്കും ചിട്ടയും കൈേമാശം വരാതിരിക്കാൻ അതീവ ജാഗ്രതയാണ് ഇനി വിശ്വാസികൾക്ക് ആവശ്യം. അതിനുേവണ്ടി റമദാനിൽ ചെയ്ത സൽക്കർമങ്ങൾ, സ്വീകരിക്കേണമേ എന്ന് കരുണാമയനോട് ആത്മാർഥമായി പ്രാർഥിക്കേണ്ട അവസാന സമയമാണ് കടന്നുപോകുന്നത്. പ്രവർത്തനവും പ്രാർഥനയും ഒന്നിച്ചുണ്ടാവുേമ്പാഴാണ് ദൈവം കർമങ്ങൾ സ്വീകരിക്കുന്നത്. ഒപ്പം റമദാനിൽ വന്നുപോകാനിടയുള്ള പാകപ്പിഴകൾക്ക് പാപമോചനം തേടുന്നതും കർമങ്ങൾ സ്വീകാര്യമാകാനുള്ള മാർഗമാണ്.
നമസ്കാരം നിർവഹിച്ച ഉടൻ എല്ലാ വിശ്വാസികളും പറയേണ്ട ആദ്യവാക്യം ‘അസ്തഗ്ഫിറുല്ല’ എന്നാണ്. ദൈവമേ എനിക്ക് പൊറുത്തുതരുക എന്നർഥം. അഥവാ താൻ നിർവഹിച്ച ഇൗ നമസ്കാരത്തിൽ വല്ല പാളിച്ചകളും സംഭവിച്ചെങ്കിൽ അത് മാപ്പാക്കണമെന്ന് സാരം. അതേപ്രകാരം, റമദാെൻറ അവസാന സമയങ്ങളിലും ആ മാസത്തിൽ സംഭവിച്ചു പോയേക്കാവുന്ന പാകപ്പിഴവുകൾക്ക് പാപമോചനം തേടുന്നവരാകണം വിശ്വാസികൾ.
ഖുർആനെ കൂടുതൽ മാറോട് ചേർത്തുപിടിക്കാൻ റമദാനിൽ ഏറെനേരം ചെലവഴിച്ചിട്ടുണ്ട് വിശ്വാസികൾ. വരുംകാലങ്ങളിൽ ആ വെളിച്ചം അവർക്ക് വഴികാട്ടണം. മനുഷ്യമനസ്സിെൻറ അകത്ത് കുടികൊള്ളുന്ന പൈശാചിക ശക്തികൾക്കെതിരിൽ മാത്രമല്ല വിശ്വാസികൾ വ്രതമനുഷ്ഠിക്കുന്നത്. പുറംേലാകത്ത് ചുടലനൃത്തം ചവിട്ടുന്ന തിന്മയുടെ വൈതാളികർക്കെതിരിൽകൂടിയായിരുന്നു. ലോകം തിന്മയുടെ തമ്പ്രാക്കന്മാരുടെ പിടിയിലമരുേമ്പാൾ അതിനെ പ്രതിരോധിക്കാനുള്ള ചങ്കൂറ്റത്തോടെയാണ് അവർ റമദാനെ യാത്രയാക്കുന്നത്.
ദാനധർമങ്ങളിൽ ഏറെ ഉദാരതയോടെയാണ് റമദാനിൽ വിശ്വാസികൾ ജീവിച്ചത്. ദൈവം നൽകിയ സമ്പത്ത് ഒരു ലുബ്ധുമില്ലാതെ അഗതികൾക്കും അശരണർക്കും വേണ്ടി ഒറ്റക്കും സംഘടിതമായും അവർ ചെലവിട്ടുകൊണ്ടിരുന്നു. അതിൽ ജാതി മത ഭേദങ്ങൾ അവർ പരിഗണിച്ചില്ല. ഉള്ളത് പകുത്തുനൽകി ഇല്ലാത്തവെൻറ കണ്ണീർ തുടക്കുേമ്പാൾ നരകവിമോചനത്തിൽ മാത്രമായിരുന്നു പ്രതീക്ഷ. റമദാനിൽ നേടിയെടുത്ത സദ്ഗുണങ്ങൾ അടുത്ത റമദാൻ വരെയെങ്കിലും കാത്തുസൂക്ഷിക്കാനുള്ള പ്രതിജ്ഞയാണ് ഒാരോ വിശ്വാസിയും ഇപ്പോൾ പുതുക്കേണ്ടത്. വസന്തകാലത്ത് പൂത്ത ആത്മീയതയുടെ പൂവുകൾ ജനങ്ങൾക്ക് ഉപകാരെപ്പടുന്ന കായ്കനികളായി മാറെട്ട ഇനിയുള്ള പതിനൊന്ന് മാസങ്ങൾ... ഇൗദ് ആശംസകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.