കുഞ്ഞൂഞ്ഞിന് നാടി​െൻറ കണ്ണീർപൂക്കൾ... ഇനി പുതുപ്പള്ളിയിൽ നിത്യനിദ്ര

ഒടുവിൽ, ഉമ്മൻ ചാണ്ടി ഉറങ്ങി. പൊതുജീവിതത്തിൽ ഉറങ്ങാൻ മറന്നുപോയ ജന നായകൻ ഉമ്മൻ ചാണ്ടിയെ കുറിച്ച് കേരളം കേൾക്കാൻ തുടങ്ങിയിട്ട് നാളേറെയായി. എന്നാലിനി, ത​െൻറ സ്വന്തം പുതുപള്ളിയിൽ നാടി​​െൻറയാകെ ആദരം ഏറ്റുവാങ്ങി പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞ് നിത്യനിദ്രയി​േലക്ക് മടങ്ങി. ഇക്കഴിഞ്ഞ മണിക്കൂറുകളിൽ `ക​േ​​ണ്ണ കരളേ കുഞ്ഞൂഞ്ഞേ...​' എന്ന് നെഞ്ച് പൊട്ടി ആയിരങ്ങൾ വിളിച്ചുകൊണ്ടേയിരുന്നു. ഓടിയെത്തിയവർക്കെല്ലാം പറയാൻ ഒരായിരം കാര്യങ്ങൾ. അറിഞ്ഞു ചെയ്ത സേവനങ്ങൾ നന്ദിപറയാനെത്തിയവർ ഏറെ...

തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ നിന്നാരംഭിച്ച വിലാപയാത്രയിലുട നീളം വികാരഭരിത രംഗങ്ങൾ ഏറെയായിരുന്നു. അന്ത്യനിദ്ര പുതുപ്പള്ളിയിലെ പ്രത്യേക കല്ലറയിൽ.  പള്ളിക്കുള്ളില്‍ ശുശ്രൂഷകള്‍ക്ക് ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവ മുഖ്യകാര്‍മികത്വം വഹിച്ചു. 20 മെത്രാപ്പൊലിത്തമാരും 1000 പുരോഹിതന്‍മാരും സഹകാര്‍മികത്വം വഹിച്ചു.



ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിലെ നിർമാണം നടക്കുന്ന വീട്ടുപരിസരത്ത് അവസാനമായി ഒരുനോക്കു കാണാൻ കാത്തുനിൽക്കുന്നവർ  

തിരുവന്തപുരത്തെ പുതുപ്പള്ളി ഹൗസിൽനിന്ന് ആരംഭിച്ച വിലാപയാത്ര 28 മണിക്കൂർ പിന്നിട്ടാണ് തിരുനക്കരയിൽ എത്തിയത്. നടന്മാരായ മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, കുഞ്ചാക്കോ ബോബൻ തുടങ്ങിയവരും രാഷ്ട്രീയ രംഗത്തെ പ്രമുഖരടക്കം നിരവധി പേരാണ് അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് എന്നിവർ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തി. സംസ്കാരചടങ്ങിൽ പങ്കെടുക്കാനായി കൊച്ചിയിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വൈകാതെ പുതുപ്പള്ളിയിലെത്തിച്ചേരും. കർദിനാൾ മാർ ആലഞ്ചേരിയും സംസ്കാര ചടങ്ങിൽ‌ പങ്കെടുക്കും.


ത​ല​സ്ഥാ​ന​ത്തെ​ വി​വി​ധ​യി​ട​ങ്ങ​ളി​ലെ പൊ​തു​ദ​ർ​ശ​ന​ത്തി​ന്​ ശേ​ഷം ഇന്നലെ രാ​വി​ലെ ഏ​ഴി​നാ​ണ്​ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ വാ​ഹ​ന​ത്തി​ൽ പു​തു​പ്പ​ള്ളി ഹൗ​സി​ൽ നി​ന്ന്​ ഉമ്മൻ ചാണ്ടിയുടെ ജന്മനാട്ടിലേക്ക് വി​ലാ​പ​യാ​ത്ര പു​റ​പ്പെ​ട്ട​ത്. എട്ടു മണിക്കൂറിലധികം എടുത്താണ് തിരുവനന്തപുരം ജില്ല പിന്നിട്ടത്. ഇന്നലെ ഉച്ചക്ക് ശേഷം മൂന്ന് മണിയോടെയാണ് കൊല്ലം ജില്ലയിൽ പ്രവേശിച്ചത്. രാത്രി ഒമ്പതോടെ വിലാപയാത്ര പത്തനംതിട്ട ഏനാത്ത് പിന്നിട്ടു.


പ്രിയനേതാവിന് അന്തിമോപചാരം അർപ്പിക്കാൻ ആയിരക്കണക്കിന് ആളുകൾ റോഡിന് ഇരുവശവും തടിച്ചുകൂടി​യതോടെ വിലാപയാത്രയുടെ മുൻനിശ്ചയിച്ച സമയക്രമമെല്ലാം തെറ്റി. കണ്ഠമിടറി മുദ്രാവാക്യം വിളികളോടെയാണ് ജനം വഴിനീളെ നേതാവിനെ ഒരുനോക്ക് കാണാൻ കാത്തിരുന്നത്. രാത്രിയിലും മഴയത്തും ഹൃദയാഭിവാദ്യം അർപ്പിക്കാൻ വഴിയരികയിൽ കാത്തുനിന്നത് ആയിരക്കണക്കിനാളുകളാണ്. 

കല്ലറയോളമെത്തിയ ജനക്കൂട്ടം

കോ​ട്ട​യം: ജ​ന​ക്കൂ​ട്ട​ത്തി​നൊ​പ്പം ജീ​വി​ച്ച ഉ​മ്മ​ൻ ചാ​ണ്ടി​യെ മ​ര​ണ​ശേ​ഷ​വും ജ​ന​ക്കൂ​ട്ടം അ​നു​ഗ​മി​ക്കു​ന്ന കാ​ഴ്ച​യാ​യി​രു​ന്നു സം​സ്കാ​ര ച​ട​ങ്ങു​ക​ളി​ലും. ക​ല്ല​റ​ക്ക​രി​കി​ലും ഇ​ര​മ്പി​യാ​ർ​ത്ത് അ​വ​ർ യാ​ത്രാ​മൊ​ഴി​യേ​കി. അ​ഞ്ച്​ പ​തി​റ്റാ​ണ്ടി​ന്‍റെ ച​രി​ത്ര​മു​ള്ള പു​തു​പ്പ​ള്ളി പ​ള്ളി​പ്പെ​രു​ന്നാ​ളി​നും വി​ശേ​ഷ​ദി​വ​സ​ങ്ങ​ളി​ലും ഇ​തു​വ​രെ കാ​ണാ​ത്ത ജ​ന​സാ​ഗ​ര​മാ​യി​രു​ന്നു അ​വി​ടെ. വീ​ടു മു​ത​ൽ പ​ള്ളി​വ​രെ​യു​ള്ള റോ​ഡി​ൽ ജ​നം നി​റ​ഞ്ഞു. ക​ട​ന്നു​പോ​കാ​ൻ​പോ​ലും ക​ഴി​യാ​ത്ത​ത്ര തി​ര​ക്കാ​യി​രു​ന്നു. പ​ള്ളി​യി​ലെ ക​ബ​റ​ട​ക്ക ശു​ശ്രൂ​ഷ​ക്ക് മൂ​ന്ന് മ​ണി​ക്കൂ​ർ മു​മ്പു​ത​ന്നെ പ​ള്ളി​യി​ലേ​ക്കു​ള്ള ഗേ​റ്റു​ക​ളെ​ല്ലാം അ​ട​ച്ചു. ഇ​തോ​ടെ ഗേ​റ്റു​ക​ൾ​ക്ക് മു​ന്നി​ൽ ആ​യി​ര​ങ്ങ​ൾ തി​ങ്ങി​നി​റ​ഞ്ഞു.

ഇ​വ​ർ​ക്കി​ട​യി​ലൂ​ടെ പ​ള്ളി​യി​ലേ​ക്ക് പ്രി​യ നേ​താ​വി​നെ എ​ത്തി​ച്ച​പ്പോ​ൾ വൈ​കി. അ​ത് പു​തു​പ്പ​ള്ളി​ക്കാ​ർ​ക്ക് പു​തു​മ​യ​ല്ല. എ​ന്താ​യാ​ലും വ​രു​മെ​ന്ന് അ​വ​ർ​ക്ക് ഉ​റ​പ്പാ​ണ്. പ​തി​വു തെ​റ്റി​ക്കാ​തെ പ​റ​ഞ്ഞ​തി​ലും ആ​റു മ​ണി​ക്കൂ​ർ വൈ​കി പ്രി​യ ഒ.​സി പ​ള്ളി​യി​ലേ​ക്ക്. ഗേ​റ്റു​ക​ൾ​ക്ക് മു​ന്നി​ൽ തി​ങ്ങി​നി​റ​ഞ്ഞ ജ​ന​ക്കൂ​ട്ട​ത്തി​ന് ഇ​ട​യി​ലൂ​ടെ ഏ​റെ ബു​ദ്ധി​മു​ട്ടി​യാ​ണ് മൃ​ത​ദേ​ഹം എ​ത്തി​ച്ച​ത്. പു​റ​ത്തു നി​ന്ന​വ​ർ അ​വ​സാ​ന​മാ​യി ആ ​മു​ദ്രാ​വാ​ക്യം മു​ഴ​ക്കി; ക​ണ്ണേ ക​ര​ളേ കു​ഞ്ഞൂ​ഞ്ഞേ...’ ഇ​ത് തൊ​ണ്ട​പൊ​ട്ടു​മാ​റ്​ ഏ​റ്റു​വി​ളി​ച്ച പ​ല ക​ണ്ണു​ക​ളും നി​റ​ഞ്ഞി​രു​ന്നു; ഇ​രു​ട്ടി​നൊ​പ്പം ക​ണ്ണു​നീ​രും അ​ലി​ഞ്ഞു​ചേ​ർ​ന്നു. എ.​കെ. ആ​ന്‍റ​ണി, ര​മേ​ശ്​ ചെ​ന്നി​ത്ത​ല​യ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ അ​വ​സാ​ന​മാ​യി ഒ​രി​ക്ക​ൽ കൂ​ടി ചേ​ർ​ന്നു​നി​ന്നു. ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി അ​ട​ക്ക​മു​ള്ള​വ​ർ അ​ദ്ദേ​ഹ​ത്തെ അ​നു​സ്മ​രി​ച്ചു. തു​ട​ർ​ന്ന് പ​ള്ളി​യി​ലെ അ​ന്തി​മ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം വൈ​ദി​ക​രു​ടെ ക​ല്ല​റ​യോ​ട് ചേ​ർ​ന്ന് തെ​ങ്ങു​ക​ൾ​ക്കി​ട​യി​ൽ ത​യാ​റാ​ക്കി​യ പ്ര​ത്യേ​ക ക​ബ​റി​ട​ത്തി​ൽ നി​ത്യ​നി​ദ്ര.

Tags:    
News Summary - Last journey to Puthupally; Funeral services at 7.30 p.m

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.