കുഞ്ഞൂഞ്ഞിന് നാടിെൻറ കണ്ണീർപൂക്കൾ... ഇനി പുതുപ്പള്ളിയിൽ നിത്യനിദ്ര
text_fieldsഒടുവിൽ, ഉമ്മൻ ചാണ്ടി ഉറങ്ങി. പൊതുജീവിതത്തിൽ ഉറങ്ങാൻ മറന്നുപോയ ജന നായകൻ ഉമ്മൻ ചാണ്ടിയെ കുറിച്ച് കേരളം കേൾക്കാൻ തുടങ്ങിയിട്ട് നാളേറെയായി. എന്നാലിനി, തെൻറ സ്വന്തം പുതുപള്ളിയിൽ നാടിെൻറയാകെ ആദരം ഏറ്റുവാങ്ങി പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞ് നിത്യനിദ്രയിേലക്ക് മടങ്ങി. ഇക്കഴിഞ്ഞ മണിക്കൂറുകളിൽ `കേണ്ണ കരളേ കുഞ്ഞൂഞ്ഞേ...' എന്ന് നെഞ്ച് പൊട്ടി ആയിരങ്ങൾ വിളിച്ചുകൊണ്ടേയിരുന്നു. ഓടിയെത്തിയവർക്കെല്ലാം പറയാൻ ഒരായിരം കാര്യങ്ങൾ. അറിഞ്ഞു ചെയ്ത സേവനങ്ങൾ നന്ദിപറയാനെത്തിയവർ ഏറെ...
തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ നിന്നാരംഭിച്ച വിലാപയാത്രയിലുട നീളം വികാരഭരിത രംഗങ്ങൾ ഏറെയായിരുന്നു. അന്ത്യനിദ്ര പുതുപ്പള്ളിയിലെ പ്രത്യേക കല്ലറയിൽ. പള്ളിക്കുള്ളില്‍ ശുശ്രൂഷകള്‍ക്ക് ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവ മുഖ്യകാര്‍മികത്വം വഹിച്ചു. 20 മെത്രാപ്പൊലിത്തമാരും 1000 പുരോഹിതന്‍മാരും സഹകാര്‍മികത്വം വഹിച്ചു.
തിരുവന്തപുരത്തെ പുതുപ്പള്ളി ഹൗസിൽനിന്ന് ആരംഭിച്ച വിലാപയാത്ര 28 മണിക്കൂർ പിന്നിട്ടാണ് തിരുനക്കരയിൽ എത്തിയത്. നടന്മാരായ മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, കുഞ്ചാക്കോ ബോബൻ തുടങ്ങിയവരും രാഷ്ട്രീയ രംഗത്തെ പ്രമുഖരടക്കം നിരവധി പേരാണ് അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് എന്നിവർ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തി. സംസ്കാരചടങ്ങിൽ പങ്കെടുക്കാനായി കൊച്ചിയിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വൈകാതെ പുതുപ്പള്ളിയിലെത്തിച്ചേരും. കർദിനാൾ മാർ ആലഞ്ചേരിയും സംസ്കാര ചടങ്ങിൽ പങ്കെടുക്കും.
തലസ്ഥാനത്തെ വിവിധയിടങ്ങളിലെ പൊതുദർശനത്തിന് ശേഷം ഇന്നലെ രാവിലെ ഏഴിനാണ് പ്രത്യേകം തയാറാക്കിയ വാഹനത്തിൽ പുതുപ്പള്ളി ഹൗസിൽ നിന്ന് ഉമ്മൻ ചാണ്ടിയുടെ ജന്മനാട്ടിലേക്ക് വിലാപയാത്ര പുറപ്പെട്ടത്. എട്ടു മണിക്കൂറിലധികം എടുത്താണ് തിരുവനന്തപുരം ജില്ല പിന്നിട്ടത്. ഇന്നലെ ഉച്ചക്ക് ശേഷം മൂന്ന് മണിയോടെയാണ് കൊല്ലം ജില്ലയിൽ പ്രവേശിച്ചത്. രാത്രി ഒമ്പതോടെ വിലാപയാത്ര പത്തനംതിട്ട ഏനാത്ത് പിന്നിട്ടു.
പ്രിയനേതാവിന് അന്തിമോപചാരം അർപ്പിക്കാൻ ആയിരക്കണക്കിന് ആളുകൾ റോഡിന് ഇരുവശവും തടിച്ചുകൂടിയതോടെ വിലാപയാത്രയുടെ മുൻനിശ്ചയിച്ച സമയക്രമമെല്ലാം തെറ്റി. കണ്ഠമിടറി മുദ്രാവാക്യം വിളികളോടെയാണ് ജനം വഴിനീളെ നേതാവിനെ ഒരുനോക്ക് കാണാൻ കാത്തിരുന്നത്. രാത്രിയിലും മഴയത്തും ഹൃദയാഭിവാദ്യം അർപ്പിക്കാൻ വഴിയരികയിൽ കാത്തുനിന്നത് ആയിരക്കണക്കിനാളുകളാണ്.
കല്ലറയോളമെത്തിയ ജനക്കൂട്ടം
കോട്ടയം: ജനക്കൂട്ടത്തിനൊപ്പം ജീവിച്ച ഉമ്മൻ ചാണ്ടിയെ മരണശേഷവും ജനക്കൂട്ടം അനുഗമിക്കുന്ന കാഴ്ചയായിരുന്നു സംസ്കാര ചടങ്ങുകളിലും. കല്ലറക്കരികിലും ഇരമ്പിയാർത്ത് അവർ യാത്രാമൊഴിയേകി. അഞ്ച് പതിറ്റാണ്ടിന്റെ ചരിത്രമുള്ള പുതുപ്പള്ളി പള്ളിപ്പെരുന്നാളിനും വിശേഷദിവസങ്ങളിലും ഇതുവരെ കാണാത്ത ജനസാഗരമായിരുന്നു അവിടെ. വീടു മുതൽ പള്ളിവരെയുള്ള റോഡിൽ ജനം നിറഞ്ഞു. കടന്നുപോകാൻപോലും കഴിയാത്തത്ര തിരക്കായിരുന്നു. പള്ളിയിലെ കബറടക്ക ശുശ്രൂഷക്ക് മൂന്ന് മണിക്കൂർ മുമ്പുതന്നെ പള്ളിയിലേക്കുള്ള ഗേറ്റുകളെല്ലാം അടച്ചു. ഇതോടെ ഗേറ്റുകൾക്ക് മുന്നിൽ ആയിരങ്ങൾ തിങ്ങിനിറഞ്ഞു.
ഇവർക്കിടയിലൂടെ പള്ളിയിലേക്ക് പ്രിയ നേതാവിനെ എത്തിച്ചപ്പോൾ വൈകി. അത് പുതുപ്പള്ളിക്കാർക്ക് പുതുമയല്ല. എന്തായാലും വരുമെന്ന് അവർക്ക് ഉറപ്പാണ്. പതിവു തെറ്റിക്കാതെ പറഞ്ഞതിലും ആറു മണിക്കൂർ വൈകി പ്രിയ ഒ.സി പള്ളിയിലേക്ക്. ഗേറ്റുകൾക്ക് മുന്നിൽ തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിന് ഇടയിലൂടെ ഏറെ ബുദ്ധിമുട്ടിയാണ് മൃതദേഹം എത്തിച്ചത്. പുറത്തു നിന്നവർ അവസാനമായി ആ മുദ്രാവാക്യം മുഴക്കി; കണ്ണേ കരളേ കുഞ്ഞൂഞ്ഞേ...’ ഇത് തൊണ്ടപൊട്ടുമാറ് ഏറ്റുവിളിച്ച പല കണ്ണുകളും നിറഞ്ഞിരുന്നു; ഇരുട്ടിനൊപ്പം കണ്ണുനീരും അലിഞ്ഞുചേർന്നു. എ.കെ. ആന്റണി, രമേശ് ചെന്നിത്തലയടക്കമുള്ള നേതാക്കൾ അവസാനമായി ഒരിക്കൽ കൂടി ചേർന്നുനിന്നു. കർദിനാൾ മാർ ജോർജ് ആലഞ്ചേരി അടക്കമുള്ളവർ അദ്ദേഹത്തെ അനുസ്മരിച്ചു. തുടർന്ന് പള്ളിയിലെ അന്തിമ ശുശ്രൂഷകൾക്ക് ശേഷം വൈദികരുടെ കല്ലറയോട് ചേർന്ന് തെങ്ങുകൾക്കിടയിൽ തയാറാക്കിയ പ്രത്യേക കബറിടത്തിൽ നിത്യനിദ്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.