പുനെ: ‘ആരോ വരുന്നുണ്ട്. ഞാൻ തിരിച്ചു വിളിക്കാം.’ പുനെ ഇൻഫോസിസിൽ കൊല്ലെപ്പട്ട കോഴിക്കോട്ടുകാരി രസില രാജു(24) ബന്ധുവായ അഞ്ജലി നന്ദകുമാറുമായി നടത്തിയ ഫോൺ സംഭാഷണത്തിെൻറ അവസാന വാക്കുകൾ ഇതായിരുന്നു. ഫോൺ സംഭാഷണം അവസാനിപ്പിച്ച രസില അടുത്ത നിമിഷങ്ങളിൽ മരണെപ്പടുകയായിരുന്നു.
ഞായറാഴ്ച ദിവസം തനിച്ചിരുന്ന് ജോലി ചെയ്യാൻ തനിക്ക് താത്പര്യമില്ലെന്ന് സംഭാഷണത്തിനിടെ രസില പറഞ്ഞിരുന്നു. തെൻറ ബോസ് ഇതിന് തന്നെ നിർബന്ധിക്കുകയാണ്. എന്നാൽ ഇന്ന് ചെയ്യുന്ന ജോലി പൂർത്തിയാക്കിയാൽ െഫബ്രുവരിയിൽ തനിക്ക് ബംഗുളൂരുവിലേക്ക് മാറ്റം കിട്ടുമെന്ന പ്രതീക്ഷയും രസില വച്ചു പുലർത്തിയിരുന്നു.
സംഭാഷണം അവസാനിപ്പിക്കാനിടയാക്കി കടന്നു വന്നയാളാണ് രസിലയുടെ കൊലപാതകത്തിന് ഉത്തരവാദി. അയാളുമായി രസില മൽപ്പിടുത്തം തന്നെ നടത്തിയിട്ടുണ്ട്. രസിലയുടെ മുഖത്തും നെഞ്ചത്തും മർദ്ദനമേറ്റതിെൻറ പാടുമുണ്ട്. അതിനു ശേഷം കമ്പ്യൂട്ടർ കേബിൾ ഉപയോഗിച്ചാണ് കൊലെപ്പടുത്തിയത്.
അടുത്ത ദിവസം കൊലപാതകി എന്ന് കരുതുന്ന ഇൻഫോസിസ് സുരക്ഷാ ജീവനക്കാരൻ സൈകിയ ഭാബെൻ പൊലീസ് പിടിയിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.