തിരുവനന്തപുരം: കഴിഞ്ഞവർഷത്തെ പൊതുപരീക്ഷ ഫലത്തെ പ്രസംഗത്തിൽ 'ട്രോളി' പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ദേശീയ അടിസ്ഥാനത്തിൽ വലിയ തമാശയായിരുെന്നന്നായിരുന്നു മന്ത്രിയുടെ പരാമർശം. കഴിഞ്ഞവർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ 1,25,509 കുട്ടികൾക്കാണ് എ പ്ലസ് ലഭിച്ചത്. ഇത്തവണ 99 ശതമാനം വിജയമാണെങ്കിൽ പോലും എ പ്ലസിന്‍റെ കാര്യത്തിലൊക്കെ നിലവാരമുള്ള ഫലമായിരുന്നുവെന്നതിൽ തർക്കമില്ല. ഹയർ സെക്കൻഡറി ഫലത്തിനും അതേ നിലവാരമുണ്ടെന്നും മന്ത്രി പറഞ്ഞു.
ഈ വർഷത്തെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി ഫലങ്ങൾ ദേശീയതലത്തിൽതന്നെ അംഗീകാരമുള്ള രീതിയിലാക്കാൻ വിദ്യാഭ്യാസവകുപ്പ് ജാഗ്രത പുലർത്തിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. സ്കൂൾവിക്കി അവാർഡ് വിതരണ ചടങ്ങിലെ അധ്യക്ഷ പ്രസംഗത്തിനിടെയാണ് കഴിഞ്ഞവർഷത്തെ പരീക്ഷഫലത്തിന്‍റെ നിലവാരക്കുറവ് പരോക്ഷമായി മന്ത്രി തന്നെ സമ്മതിച്ചത്. 2021ൽ മന്ത്രിയായി ചുമതലയേറ്റ ശേഷം ശിവൻകുട്ടി നടത്തിയ ആദ്യ എസ്.എസ്.എൽ.സി ഫലപ്രഖ്യാപനത്തെയാണ് 'ദേശീയ തമാശ'യെന്ന് അദ്ദേഹം തന്നെ വിശേഷിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.