കോട്ടയം: നിയമസഭ സീറ്റ് സംബന്ധിച്ച തന്‍റെ പ്രതിഷേധം മറ്റുള്ളവർക്ക് ഗുണം ചെയ്യട്ടെയെന്ന് മഹിള കോൺഗ്രസ് മുൻ അധ്യക്ഷ ലതിക സുഭാഷ്. അധികാരത്തിന് വേണ്ടിയല്ല മറിച്ച് സ്ത്രീകൾക്ക് വേണ്ടിയാണ് തന്‍റെ പ്രതിഷേധം. കൂടുതൽ സ്ത്രീകൾ കോൺഗ്രസിലെ ദുരനുഭവങ്ങൾ തുറന്നു പറയുമെന്നും ലതിക വ്യക്തമാക്കി.
കോൺഗ്രസിൽ വനിതകൾ സ്ഥിരമായി അവഗണിക്കപ്പെടുന്നു. വട്ടിയൂർക്കാവിൽ വീണ എസ്. നായർക്ക് സീറ്റ് കിട്ടിയത് തന്‍റെ പ്രതിഷേധത്തിന് ശേഷമാണ്. ബി.ജെ.പിയിൽ ശോഭ സുരേന്ദ്രന് സീറ്റ് കിട്ടാനും പ്രതിഷേധം വേണ്ടിവന്നുവെന്ന് ലതിക സുഭാഷ് ചൂണ്ടിക്കാട്ടി.
ഏറ്റുമാനൂർ മണ്ഡലത്തിൽ തനിക്ക് ജയിച്ചേതീരു. തന്‍റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ബന്ധുക്കളും സുഹൃത്തുക്കളും ഉണ്ടെന്നും ലതിക പറഞ്ഞു.
സംസ്ഥാനത്ത് യു.ഡി.എഫ് തന്നെ അധികാരത്തിലെത്തുമെന്നും ലതിക ചാനൽ അഭിമുഖത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.