തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ സമരം ശക്തമാക്കുമെന്ന് ലത്തീൻ കത്തോലിക്ക സഭ അതിരൂപത ഇടയലേഖനം. വീട് നഷ്ടപ്പെട്ടവരെ തെറ്റിദ്ധരിപ്പിക്കാനുള്ള സർക്കാർ നീക്കത്തിൽ ജാഗ്രത വേണമെന്നും ഇടയലേഖനത്തിൽ പറയുന്നു. മോൺസിഞ്ഞോർ യൂജിൻ പെരേര അയച്ച ഇടയലേഖനം അതിരൂപതക്ക് കീഴിലെ പള്ളികളിൽ വായിച്ചു.
സമരക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചെന്നാണ് സർക്കാർ വൃത്തങ്ങൾ പ്രചരിപ്പിക്കുന്നത്. എന്നാൽ, ഏഴിന ആവശ്യങ്ങളിൽ ഒന്നിൽ പോലും രേഖാമൂലം ഉറപ്പ് നൽകിയിട്ടില്ല. വീട് നഷ്ടപ്പെട്ടവരെ തെറ്റിദ്ധരിപ്പിക്കാനുള്ള സർക്കാർ ശ്രമങ്ങളെ ജാഗ്രതയോടെ കാണണം. വിഴിഞ്ഞം പദ്ധതി കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥക്ക് ആഘാതം സൃഷ്ടിക്കുമെന്നും ഇടയലേഖനം ചൂണ്ടിക്കാട്ടുന്നു.
വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരായ സമരത്തിന്‍റെ 130-ാം ദിവസമായിരുന്ന ശനിയാഴ്ച, സമരക്കാരും പദ്ധതിയെ അനുകൂലിക്കുന്നവരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.