കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ലത്തീൻ സമുദായം ഔദ്യോഗികമായി സ്വീകരിച്ച പ്രശ്നാധിഷ്ഠിത മൂല്യാധിഷ്ഠിത സമദൂരം എന്ന നിലപാടും രാഷ്ട്രീയ നയവും തുടരുമെന്ന് വരാപ്പുഴ അതിരൂപത രാഷ്ട്രീയകാര്യ സമിതി. മുന്നണി നേതൃത്വങ്ങളുമായി വിവിധതലങ്ങളിൽ ചർച്ചകൾ നടത്തി. ഇരുമുന്നണിയും അനുഭാവപൂർണമായ നിലപാടാണ് സ്വീകരിച്ചത്.
ഈ പശ്ചാത്തലത്തിൽ സമുദായം മുന്നോട്ടുവെച്ച മൗലികമായ ചില പ്രശ്നങ്ങളോടുള്ള സർക്കാറിന്റെയും മുന്നണികളുടെയും പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ പ്രബുദ്ധരായ തൃക്കാക്കരയിലെ വോട്ടർമാർ ഉചിതമായ തീരുമാനത്തോടെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കുകാരാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും വരാപ്പുഴ അതിരൂപത രാഷ്ട്രീയകാര്യ സമിതി യോഗം വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.