പ്രളയ നിരീക്ഷണ മുന്നറിയിപ്പു സംവിധാനത്തിന്റെയും ഡാഷ്ബോർഡിന്റെയും ലോഞ്ചിങ്

കൊച്ചി: ജനകീയ സംരംഭമായ പ്രളയ നിരീക്ഷണ മുന്നറിയിപ്പു സംവിധാനത്തിന്റെയും ഡാഷ്ബോർഡിന്റെയും ഔദ്യോഗിക ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. കാലാവസ്ഥാ വ്യതിയാനം ഏറെ നി൪ണായകമായ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട വെല്ലുവിളികളെ മറികടക്കുന്നതിന് വിവര ശേഖരം അനിവാര്യമാണ്. പ്രാചീനവും നൂതനവുമായ അറിവുകളെ കൂട്ടിയോജിപ്പിച്ച് മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കോ -ചെയർമാനും ആയ മനോജ് മൂത്തേടൻ ഗാതർ ആപ്പിന്റെ പ്രകാശനം നിർവഹിച്ചു. പ്രളയ നിരീക്ഷണവുമായി ബന്ധപ്പെട്ട വിവര ശേഖരണത്തിൽ പങ്കാളികളായ വിദ്യാ൪ഥികളെ ചടങ്ങിൽ ആദരിച്ചു. കലക്ടറും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനുമായ എ൯.എസ്.കെ. ഉമേഷ് അധ്യക്ഷത വഹിച്ചു. പറവൂ൪ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമല സദാനന്ദ൯, ജില്ലാ പഞ്ചായത്തംഗങ്ങളായ ഉല്ലാസ് തോമസ്, ഷാരോൺ പനയ്ക്കൽ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ട൪ കെ. മനോജ്, ഇക്വിനോട്ട് സി.ഇ.ഒ ഡോ. ജയരാമ൯, ഡോ. മധുസൂദന൯, തുടങ്ങിയവ൪ പങ്കെടുത്തു.

Tags:    
News Summary - Launching of flood monitoring warning system and dashboard

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.